കോഴിക്കോട്: കെഎസ്.കെ.ടിയു അരൂര്‍ മേഖലാ സമ്മേളനം വി പി പൊക്കന്‍ നഗറില്‍ സിപിഐ(എം ) കോഴിക്കോട് ജില്ലാ സിക്രട്ടറിയേറ്റഗം എസ്.കെ. സജീഷ് ഉല്‍ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റെ എം. ധനേഷ് പതാക ഉയര്‍ത്തി സമ്മേളനത്തിനു തുടക്കം കുറിക്കുകയും അദ്ധ്യക്ഷതയും വഹിച്ചു.സ്വാഗത സംഘം സെക്രട്ടറി വി.പി ശ്യാംലാല്‍ സ്വാഗതം പറഞ്ഞു. എം. രജീഷ് രക്തസാക്ഷി പ്രമേയവും, വിപി. ഷാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി ഐ (എം) ലോക്കല്‍ സെക്രട്ടറി അനില്‍ മാസ്റ്റര്‍ (കെഎസ്‌കെടിയു), ഏരിയനേതാക്കളായ കെ കെ . അച്ചുതന്‍ കെ.പി ബാലന്‍ ഒ അശോകന്‍ കെ അനിഷ് എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി ഒ. രമേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം സമ്മേളനം വൈകുന്നേരം സമാപിക്കും.
കെ എസ് . കെ ടി യു അരൂര്‍ മേഖലാ സമ്മേളനം
എസ്.കെ. സജീഷ് ഉല്‍ഘാടനം ചെയ്തു
