ഓണക്കാലം അവിസ്മരണീയമാക്കാന്‍ ആകര്‍ഷകമായ പാക്കേജുകളുമായി ഐ.ആര്‍.സി.ടി.സി

ഓണക്കാലം അവിസ്മരണീയമാക്കാന്‍ ആകര്‍ഷകമായ പാക്കേജുകളുമായി ഐ.ആര്‍.സി.ടി.സി

കോഴിക്കോട്: ഭാരത സര്‍ക്കാറിന്റെ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി
) വരുന്ന ഓണാവധി പ്രമാണിച്ച് അത്യാകര്‍ഷകമായ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള ഭാരത് ഗൗരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസും, വിവിധ ആഭ്യന്തര-അന്തര്‍ദേശീയ വിമാനയാത്രാ പാക്കേജുകളുമാണ് ഈ ഓണക്കാലത്ത് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജോയന്റ് ജന.മാനേജര്‍ (ടൂറിസം) സാം ജോസഫ് പി യും, സീനിയര്‍ എക്‌സിക്യൂട്ടീവ് (ടൂറിസം) വിനോദ് നായരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1) ഓണം സ്‌പെഷ്യല്‍: ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ (12 ദിവസം)
 ഓഗസ്റ്റ് 22-ന് കേരളത്തില്‍ നിന്ന് പുറപ്പെട്ട് സെപ്റ്റംബര്‍ 2-ന് തിരിച്ചെത്തുന്ന രീതിയിലാണ് ഭാരത് ഗൗരവ് ട്രെയിന്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍: അഹമ്മദാബാദിലെ സബര്‍മതി ആശ്രമം, അദലാജ് സ്റ്റെപ്പ് വെല്‍, റാണി കി വാവ്, അക്ഷര്‍ധാം ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ നഗറിലെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’, ഡല്‍ഹിയിലെ ചെങ്കോട്ട, രാജ് ഘട്ട്, ലോട്ടസ് ടെംപിള്‍, കുത്ബ് മിനാര്‍, ഇന്ത്യാ ഗേറ്റ്, ആഗ്രയിലെ താജ് മഹല്‍, ജയ്പൂരിലെ അംബര്‍ കോട്ട, സിറ്റി പാലസ്, ജന്തര്‍ മന്തര്‍, ഹവാ മഹല്‍.
കേരളത്തിലെ ബോര്‍ഡിംഗ് സ്റ്റേഷനുകള്‍: തിരുവനന്തപുരം നോര്‍ത്ത്, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം.
യാത്രാ ക്ലാസുകളും നിരക്കുകളും: യാത്രക്കാരുടെ സൗകര്യാനുസരണം നാല് ക്ലാസുകള്‍ ലഭ്യമാണ്. മൂന്ന് നേരത്തെ വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്, സുരക്ഷാ ജീവനക്കാരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഈ നിരക്കില്‍ ഉള്‍പ്പെടുന്നു.
ഇക്കണോമി (21,190/): നോണ്‍ എ.സി സ്ലീപ്പര്‍ ട്രെയിന്‍ യാത്ര, നോണ്‍ എ.സി ബജറ്റ് ഹോട്ടലുകളില്‍ താമസം, ഫ്രഷ് ആകാന്‍ നോണ്‍ എ.സി ബജറ്റ് ഹോട്ടലുകളില്‍ മുറികള്‍, നോണ്‍ എ.സി വാഹന യാത്ര.
സ്റ്റാന്‍ഡേര്‍ഡ് (31,720/): 3ടയര്‍ എ.സി ട്രെയിന്‍ യാത്ര,  നോണ്‍ എ.സി ബജറ്റ് ഹോട്ടലുകളില്‍ താമസം, ഫ്രഷ് ആകാന്‍ നോണ്‍ എ.സി ബജറ്റ് ഹോട്ടലുകളില്‍ മുറികള്‍, നോണ്‍ എ.സി വാഹന യാത്ര
കംഫര്‍ട്ട് (37,570/): 3ടയര്‍ എ.സി ട്രെയിന്‍ യാത്ര, എ.സി ബജറ്റ് ഹോട്ടലുകളില്‍ താമസം, ഫ്രഷ് ആകാന്‍ എ.സി ബജറ്റ് ഹോട്ടലുകളില്‍  മുറികള്‍, എ.സി വാഹന യാത്ര.
സുപ്പീരിയര്‍ (52,870/): 2ടയര്‍ എ.സി ട്രെയിന്‍ യാത്ര, ത്രീ-സ്റ്റാര്‍ ഹോട്ടല്‍ താമസം, ഫ്രഷ് ആകാന്‍ ത്രീ-സ്റ്റാര്‍ ഹോട്ടലുകളില്‍  മുറികള്‍, എ.സി വാഹന യാത്ര.

കോഴിക്കോട് നിന്നും വിമാന യാത്രാ പാക്കേജുകള്‍

• ഹൈദരാബാദ് (4 ദിവസം): ഹൈദരാബാദിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളും രാമോജി ഫിലിം സിറ്റിയും സന്ദര്‍ശിക്കാം. ഓഗസ്റ്റ് 27-ന് പുറപ്പെടുന്നു. നിരക്ക്:  26,250/ മുതല്‍.
• ചാര്‍ധാം (12 ദിവസം): ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളും ഹരിദ്വാറും, ഋഷികേശും സന്ദര്‍ശിക്കാം. സെപ്റ്റംബര്‍ 2 ന് പുറപ്പെടുന്നു. നിരക്ക്: 67,300/ മുതല്‍.
മറ്റു വിമാന യാത്രാ പാക്കേജുകള്‍
• കശ്മീര്‍ (6 ദിവസം): ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് എന്നിവ സന്ദര്‍ശിക്കാം. ഓഗസ്റ്റ് 22-ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നു. നിരക്ക്: 53,850/ മുതല്‍.
• കാശി – ഗയ – പ്രയാഗ്രാജ് – അയോദ്ധ്യ  (5 ദിവസം): വാരാണസി (കാശി), ഗയ, പ്രയാഗ്രാജ് (അലഹബാദ്), അയോദ്ധ്യ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ഓഗസ്റ്റ് 28-ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നു. നിരക്ക്:  37,200/ മുതല്‍.
• അരുണാചല്‍ പ്രദേശ് – അസം (9 ദിവസം): വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭംഗി ആസ്വദിക്കാം. സെപ്റ്റംബര്‍ 19-ന് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്നു. നിരക്ക്:  60,850/ മുതല്‍.
എല്‍ടിസി സൗകര്യം: കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍, ആഭ്യന്തര വിമാന യാത്രാ പാക്കേജുകള്‍ എന്നിവയ്ക്ക് എല്‍ടിസി സൗകര്യം ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക: വെബ്‌സൈറ്റ്: www.irctctourism.com

ഫോണ്‍ :തിരുവനന്തപുരം  8287932095 / 42

എറണാകുളം 8287932082 / 117
കോഴിക്കോട് 8287932098 / 114

ഓണക്കാലം അവിസ്മരണീയമാക്കാന്‍ ആകര്‍ഷകമായ പാക്കേജുകളുമായി ഐ.ആര്‍.സി.ടി.സി

Share

Leave a Reply

Your email address will not be published. Required fields are marked *