കോഴിക്കോട്: പരിസ്ഥിതി പ്രവര്‍ത്തകനും,എഴുത്തുകാരനുമായ ഡോ.അബു കുമ്മാളി എഴുതിയ നാലാമത് പുസ്തകം, ഞാനറിഞ്ഞ പ്രവാചകന് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും.
പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെ മാനവിക വീക്ഷണങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രവാചകന് മുഹമ്മദ് നബിയെ സംബന്ധിച്ച ശ്രദ്ധേയമായ ഒരു രചനയാണിത്. മാനവികമായ തലങ്ങളിലുന്നുന്നതാണ് ഇതിലെ പ്രമേയം.
വിവിധ രാജ്യങ്ങളിലെ സന്ദര്‍ശത്തിനിടെ ശേഖരിച്ച നിരവധി ചരിത്ര രേഖകളും ഗ്രന്ഥസമാഹാരങ്ങളും മറ്റും വായിച്ചറിഞ്ഞു കാതലായതു ചേര്‍ത്തും,ഇക്കാലം വരെ മലയാളത്തില്‍ രേഖപ്പെടുത്തപ്പെടാതെ പോയ ചരിത്ര വസ്തുതകളിലേക്കു വെളിച്ചം പകര്‍ന്നുമാണ് ഈ പുസ്തകമെന്ന് ഗ്രന്ഥകാരന് ഡോ.അബു കുമ്മാളി കൂട്ടിച്ചേര്‍ത്തു. പുസ്തകം തപാലില്‍ ലഭിക്കാന്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
