കോഴിക്കോട്: ഹോട്ടലുകളിലെ ഭക്ഷണ വില ഏകീകരിക്കണമെന്ന് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ എ.ജി.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സക്കറിയാസ്.എന്‍ സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ അവകാശ സംരക്ഷണ നിയമം 2019 എന്ന വിഷയത്തില്‍ അഡ്വ.എസ്. ദയ ക്ലാസെടുത്തു. ടി.മജീദ്, ഗഫൂര്‍.ടി, മുഹമ്മദ്, എം.ആര്‍.ബേബി, ജോഷി മൂഴിയങ്കല്‍, മോഹനന്‍, അലിയാര്‍, സാവിത്രി മാധവന്‍, വറീത് ചിറ്റിലപ്പള്ളി, ഷോജി ആയാലു കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജി.വിജയകുമാരന്‍ നായര്‍ (ചെയര്‍മാന്‍), സക്കറിയാസ് എന്‍. സേവ്യര്‍(വര്‍ക്കിംഗ് ചെയര്‍മാന്‍),പി. അബ്ദുല്‍ മജീദ്(ജന.സെക്രട്ടറി),ആരിഫ മുഹമ്മദ് ആലുവ(ട്രഷറര്‍), അമ്പലപ്പുഴ രാധാമണി(അസി.സെക്രട്ടറി), എം.ആര്‍.ബേബി, ജലജ എ.കെ.മേനോന്‍, ശാന്തകുമാരി വെളിയനാട്, ലീലാമ്മ സക്കറിയ, ലീല കോമത്തുകര (വൈസ് ചെയര്‍മാന്‍മാര്‍), ഷോജി ആയാലു കുന്നേല്‍, റിയാസ്.ടി.വി.എം കോഴിക്കോട്, പ്രകാശന്‍(ജോ.സെക്രട്ടറിമാര്‍), .നുസൈഫ മജീദ് ഈരാറ്റുപേട്ട(കോ-ഓര്‍ഡിനേറ്റര്‍). വനിത വിഭാഗം ഭാരവാഹികളായി അഡ്വ.എസ് ദയ (പ്രസി), ബി.ബിന്ദു ഭായ്(ജന.സെക്രട്ടറി), ഫാത്തിമ തെക്കനേത്ത്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഹോട്ടല്‍ ഭക്ഷണ വില ഏകീകരിക്കണം;
കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള
