‘ആര്‍ദ്രം പദ്ധതിയില്‍’ 75 കുഴല്‍കിണറുകളും7 ശൗച്യാലയവും
പൂര്‍ത്തികരണം പ്രഖ്യാപിച്ചു
കോഴിക്കോട് : സിയസ്‌കൊ സദ്കര്‍മ്മത്തിലൂടെ ചിരപ്രതിഷ്ഠ നേടിയ പ്രസ്ഥാനമാണെന്ന് എം .കെ . രാഘവന്‍ എം. പി. സിയസ്‌കൊ സപ്തതി ആഘോഷത്തിന്റെ
ലോഗോ പ്രകാശനവും ആര്‍ദ്രം പദ്ധതിയില്‍ 75 കുഴല്‍കിണറുകളും 7ശൗച്യാലയവും പണി പൂര്‍ത്തികരിച്ചതിന്റെ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മനസ്സിലിടം നേടിയ സിയസ്‌കൊയുടെ വളര്‍ച്ച പൊതു പ്രവര്‍ത്തകര്‍ പഠന വിഷയമാക്കണം. ഇതോടൊപ്പം യുവ ജനതയുടെയും വിദ്യാര്‍ത്ഥികളുടെയും ശക്തമായ കൂട്ടായ്മയും മുന്നോട്ട് വരാന്‍ ശ്രദ്ധിക്കണമെന്നും എം .പി. കൂട്ടിച്ചേര്‍ത്തു. കുറ്റിച്ചിറ സിയസ്‌കൊ ഹാളില്‍ നടന്ന ചടങ്ങില്‍ സിയസ്‌കൊ പ്രസിഡന്റ് സി.ബി.വി സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ. ജയന്ത് എം.എല്‍.എ. മുഖ്യാതിഥിയായി. കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി വിശിഷ്ടാതിഥിയായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എസ്.കെ. അബൂബക്കര്‍, ടി.പി.എം. ജിഷാന്‍, സിയസ്‌കൊ ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍, വൈസ്പ്രസിഡന്റുമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ്, സെക്രട്ടറിമാരായ സി.പി.എം. സഈദ് അഹമ്മദ്, പി.വി.സി. യൂനുസ്, ട്രഷറര്‍ പി.പി. അബ്ദുല്ല കോയ എന്നിവര്‍ പ്രസംഗിച്ചു.
സിയസ്‌കൊ സദ്കര്‍മ്മത്തിലൂടെ ചിര പ്രതിഷ്ഠ നേടിയ പ്രസ്ഥാനം: എം. കെ. രാഘവന്‍ എം.പി
