പള്‍സ്ഡ് ഫീല്‍ഡ് അബ്ലേഷന്‍ ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്റര്‍
കോഴിക്കോട്: ഇന്ത്യയില്‍ ആദ്യമായി ഹൃദയമിടിപ്പിന്റെ താള പിഴവുകള്‍ക്കുള്ള പള്‍സ്ഡ് ഫീല്‍ഡ് അബ്ലേഷന്‍ (PFA) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്റര്‍.
ലോകത്ത് ഏറ്റവും അധികം ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പ് സംബന്ധമായ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ഏട്രിയല്‍ ഫിബ്രുലേഷന്. ഹൃദയം വേഗത്തിലും ക്രമരഹിതമായും മിടിക്കുന്ന ഒരു അവസ്ഥയാണ് ഇത് .നെഞ്ചിടിപ്പ്, ശ്വാസ തടസ്സം, ക്ഷീണം എന്നി ലക്ഷണങ്ങള്‍ ഇത് മൂലം നമുക്ക് അനുഭവപ്പെടാം.
ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാര്ഡിയലോളജിയിലെ ഏറ്റവും അതിനൂതന ചികിത്സാ രീതി ആണ് പള്‍സ്ഡ് ഫീല്‍ഡ് അബ്ലേഷന്‍ (PFA). കോഴിക്കോട് മെട്രോമെഡ് മെട്രോമെഡ് ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് & ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോക്ടര്‍ അരുണ്‍ ഗോപിയുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഹൃദ്രോഗ ചികിത്സാ രംഗത്ത് ഒരു പുതു വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പള്‍സ്ഡ് ഫീല്‍ഡ് അബ്ലേഷന്‍ (PFA)എന്ന ഈ അതിനൂതന ചികിത്സാ രീതി ഇന്ത്യയില്‍ അവതരിച്ച ആദ്യ ദിവസം തന്നെ കേരളത്തില്‍ നമ്മുടെ കോഴിക്കോട് കൊണ്ട് വരുകയും ഒറ്റ ദിവസം കൊണ്ട് മൂന്ന് രോഗികളില്‍ അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് മെട്രോമെഡ് ഹോസ്പിറ്റല്‍ ചെയര്മാന് ഡോക്ടര്‍ പി പി മുഹമ്മദ് മുസ്തഫ പറഞ്ഞു.
