സിയസ്കൊ വർണ്ണ പകിട്ട് സമ്മർ ക്യാമ്പ് സമാപിച്ചു

സിയസ്കൊ വർണ്ണ പകിട്ട് സമ്മർ ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: കുറ്റിച്ചിറ സിയസ്കൊ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടുനിന്ന വർണ്ണപകിട്ട് വേനലവധി ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം ബിജോയ് ഫ്രാങ്കോ ഉദ്ഘാടനം ചെയ്തു. സിയസ് കൊ ജനറൽ സിക്രട്ടറി എം.വി.ഫസൽ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡണ്ട് കെ. നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. വിവിധ മൽസര വിജയികൾക്ക് സിക്രട്ടറി സി.പി.എം സഈദ് അഹമ്മദ്, ലൈബ്രറി സിക്രട്ടറി എം ഹസ്സൻ കോയ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹിന്ദി പരിഭാഷകയും ഗ്രന്ഥകാരിയുമായ സഫിയ്യ നരിമുക്കിൽ, നോവലിസ്റ്റ് സാബി തെക്കേപ്പുറം, കെ.പി.റൈഹാന ടീച്ചർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സെഷനുകൾ കൈകാര്യംചെയ്തു. വായന, പുസ്തകാസ്വാദനം, മാപ്പിള പാട്ട്, അഭിനയം തുടങ്ങിയ വിഷയങ്ങളിൽ പാട്ടുപാടിയും കഥപറഞ്ഞും ചിത്രംവരച്ചും വിശേഷങ്ങൾ കൈമാറിയും കുട്ടികളുമായി സംവദിച്ചു. ബാലവേദി മെന്റർമാരായ ആയിഷ തൻഹയും ആയിഷ അബ്ദുല്ലയും ക്രാഫ്റ്റ് വർക്കുകൾക്കും വിനോദപരിപാടികൾക്കും ലൈബ്രറി സന്ദർശനം ഫോട്ടോ ഷൂട്ട്‌ എന്നീ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കൺവീനർ പി.എൻ.വലീദ്, കൺവീനർ ആദം കാതിരിയകത്ത്, കെ.എം. സാദിക്കലി സംസാരിച്ചു. ലൈബ്രറി ചെയർമാൻ എസ്. എ. ഖുദ്സി സ്വാഗതവുംടീം മാനേജർ ലൈബ്രേറിയൻ മാജിദ പർവീൻ നന്ദിയുംപറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *