പരപ്പിൽ എം.എം ഹൈസ്കൂളിൽ പ്രവേശനോത്സവം ശ്രദ്ധേയമായി

പരപ്പിൽ എം.എം ഹൈസ്കൂളിൽ പ്രവേശനോത്സവം ശ്രദ്ധേയമായി

പരപ്പിൽ എം.എം ഹൈസ്കൂളിൽ പ്രവേശനോത്സവം ശ്രദ്ധേയമായി

കോഴിക്കോട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ “പാഠം ഒന്ന്: പുതുയുഗ വിദ്യാലയം” എന്ന സന്ദേശമുയർത്തി പരപ്പിൽ എം.എം ഹൈസ്കൂളിൽ സംഘടിപ്പിച്ച 2026-27 അധ്യയന വർഷ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.
പ്രവേശനോത്സവ ഉദ്ഘാടനം കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് കൗൺസിലർ ടി.പി.എം ജിഷാൻ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ. റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഇസ്ഹാഖ് കെ വി അധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരനും, ശില്പിയുമായ സുധാകരൻ എടക്കണ്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി.എസ്.പി. സി, എൻ. സി.സി കേഡറ്റുകളുടെയും മാർച്ച് പാസ്റ്റിനൊപ്പം ബാൻഡ് മേളയും, ജവാദ് അബ്ദുൽ ഖാദർ ഒരുക്കിയ ഗാന വിരുന്നും ചടങ്ങിന് മിഴിവേകി.
ചടങ്ങിൽ അബ്ദുൽ റഷീദ്. പി. പി (എം.ഇ.എ മാനേജ്മെന്റ് കമ്മിറ്റി മെമ്പർ) ഹനീഫ് പി (വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ), സാബിറ (ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻചാർജ്), മുഹമ്മദ് കെ.എ ( ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ), കെ.എം.എ നാസർ (സ്റ്റാഫ് സെക്രട്ടറി), മദർ പി.ടി.എ ചെയർപേഴ്സൺ ആയിഷ മെറീന,പി.ടി.എ ഉപാധ്യക്ഷൻ റാഫി മുഖദാർ, മുനീർ കോതിപ്പാലം,ഷമീർ കല്ലായി, സാബിത്ത് സി. പി എന്നിവർ സംസാരിച്ചു.
അധ്യാപകർ, പി.ടി.എ ഭാരവാഹികൾ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത പരിപാടി പുതുവിദ്യാർത്ഥികൾക്ക് ആവേശകരമായ അനുഭവമായി മാറി. ചടങ്ങിൽ മുഹമ്മദ് സയാൻ പ്രാർത്ഥനയും,സി. ഷാനവാസ് നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *