ഗിന്നസ് രമേഷ് രചിച്ച കൊച്ചിന്‍ ബേക്കറി പുസ്തക പ്രകാശനം 30ന്

ഗിന്നസ് രമേഷ് രചിച്ച കൊച്ചിന്‍ ബേക്കറി പുസ്തക പ്രകാശനം 30ന്

ഗിന്നസ് രമേഷ് രചിച്ച കൊച്ചിന്‍ ബേക്കറി പുസ്തക പ്രകാശനം 30ന്

കോഴിക്കോട്: ഗിന്നസ് രമേഷ് രചിച്ച,സേവ് ഗ്രീന്‍ അഗ്രികള്‍ച്ചറിസ്്റ്റ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന കൊച്ചിന്‍ ബേക്കറി പുസ്തക പ്രകാശനം 30ന് (ശനി)വൈകിട്ട് 5മണിക്ക് അളകാപുരിയില്‍ നടക്കും. പുസ്തക പ്രകാശനം മുന്‍ എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന് നല്‍കി നിര്‍വഹിക്കും. പ്രശസ്ത കവി പി.കെ ഗോപി പുസ്തക പരിചയം നടത്തും. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രന്‍ മുഖ്യാതിഥിയാകും. പി.പി മുകുന്ദന്‍ ( ചെയര്‍മാന്‍ കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സ്) അധ്യക്ഷത വഹിക്കും.

ഗ്രന്ഥകര്‍ത്താവ് എം.പി രമേഷിന് സേവ് ഗ്രീനിന്റെ സ്‌നേഹോപഹാരം കെ.ആര്‍ രഞ്ജിത്ത് (ചെയര്‍മാന്‍ റീഗല്‍ ബേക്ക്‌സ്) സമര്‍പ്പിക്കും. എം.കെ രഞ്ജിത്ത് (ചെയര്‍മാന്‍ ബ്രൗണിസ് ബേക്കറി), ഷെവലിയാര്‍ സിഇ ചാക്കുണ്ണി, (വ്യാപാര പ്രമുഖന്‍), ദേവദാസ് തായാട്ട്(ജില്ലാ പ്രസിഡന്റ്, ബേക്കഴ്‌സ് അസോസിയേഷന്‍) പി.കെ പ്രകാശന്‍( സെക്രട്ടറി) ദേശപോഷിണി ഏരിയാ റസിഡന്‍സ്) ആശംസകള്‍ നേരും. ഗ്രന്ഥകര്‍ത്താവ് എം.പി രമേഷ് മറുമൊഴി നടത്തും. സേവ് ഗ്രീന്‍ പ്രസിഡന്റ് എം.പി രജുല്‍ കുമാര്‍ സ്വാഗതവും സേവ് ഗ്രീന്‍ ഡയറക്ടര്‍ എം.ടി ഷൈജു നന്ദിയും പറയും. സഹകരണ സ്ഥാപനമായ സേവ് ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണസംഘം പുസ്തക പ്രസാധക രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പ്രഥമ പുസ്തകമാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *