യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

കോഴിക്കോട്:
സംസ്ഥാന സഹകരണ യൂണിയനിൽ 32 വർഷക്കാലത്തെ സേവനത്തിനു ശേഷം ഇ എം എസ് സ്മാരക സഹകരണ പരിശീലന കോളേജിലെ സീനിയർ ക്ലർക്ക്  പി എൻ പ്രശാന്ത് സർവ്വീസിൽ നിന്നും മെയ് 31 നു വിരമിച്ചു. തൂണേരി ബ്ലോക്ക് എംപ്ലോയീസ് സഹകരണ സംഘം വൈസ് പ്രസിഡൻ്റെ അരൂർ അർബൻ സഹകരണ സംഘം വൈസ് പ്രസിഡൻ്റു കോഴിക്കോട് മെഡിക്കൽ കോളേജ് വികസനസമിതി അംഗം പരിയാരം മെഡിക്കൽ കോളേജ് സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് നല്ല സഹകാരികൂടിയായ പ്രശാന്ത് നിലവിൽ ആയഞ്ചേരി ആഗ്രികൾച്ചറൽ ക്രഡിറ്റ് സഹകരണ സംഘം പ്രസിഡൻ്റും പീപ്പിൾസ് റിവ്യൂ പത്രത്തിൻ്റെ റിപ്പോർട്ടറായും പ്രവർത്തിക്കുന്നു. പ്രശാന്തിനു കോഴിക്കോട് സഹകരണ പരിശീലനകോളേജിൽ നൽകിയ യാത്രയയപ്പ് യോഗം കോഴിക്കോട് മേയർ സദാശിവൻ ഉദ്ഘാടനം ചെയ്തു എൻ.കെ രാമചന്ദ്രൻ (സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ) അധ്യക്ഷതവഹിച്ചു ഡെപ്യൂട്ടി രജിസ്ട്രാർ നൗഷാദ് എം കെ ശശി കെ സുധാകരൻ ജലജ വി കെ എം ചന്ദ്രൻ രമ കെ സഹകരണ ഇർസ്ട്രക്ടർ കാർത്തിക് സാദിഖലി സമീഷ് എം എച്ച്ഡിസി പ്ലാനിംഗ് ഫോറം കൺവീനർ അർച്ചന എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *