അപ്പനും മോനും കലിപ്പില്‍; മെത്രാന്മാര്‍ ഊളത്തരം കാണിക്കുന്നു: പി സി ജോര്‍ജ്

അപ്പനും മോനും കലിപ്പില്‍; മെത്രാന്മാര്‍ ഊളത്തരം കാണിക്കുന്നു: പി സി ജോര്‍ജ്

അപ്പനും മോനും കലിപ്പില്‍; മെത്രാന്മാര്‍ ഊളത്തരം കാണിക്കുന്നു: പി സി ജോര്‍ജ്

കോട്ടയം: സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ ബിജെപി നേതാവ് പി സി ജോര്‍ജ്. മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന് പി സി ജോര്‍ജ് ചോദിച്ചു. പാലാ പിതാവ് ഇന്നു വരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും ഇന്നുവരെ പറഞ്ഞിട്ടില്ല. മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് പറഞ്ഞത്. പക്ഷെ കാഞ്ഞിരപ്പള്ളി പിതാവ് യുഡിഎഫിന് വോട്ടു ചെയ്യാന്‍ പറഞ്ഞു. അത് വിവരക്കേടാണ്. അങ്ങനെ പറയാന്‍ പാടുണ്ടോ?. മഠങ്ങളില്‍ വിളിച്ചാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതുകൊണ്ട് മഠങ്ങളിലെ വോട്ടെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നോ എറണാകുളത്തു നിന്നോ?; മറുപടിയുമായി രമേശ് ചെന്നിത്തല
കുറച്ച് വോട്ടൊക്കെ പോയിട്ടുണ്ടാകും. പക്ഷെ ഒരു പിതാവ് അല്ലെങ്കില്‍ മെത്രാന്‍ ഇത്തരം ഊളത്തരം കാണിക്കരുത്. അത് മര്യാദകേടാണ്. എന്തിനാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ?. ഈരാറ്റുപേട്ടയിലെ ഒറ്റ മൗലവിയും ഇന്നുവരെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. അവിടത്തെ പൂജാരിമാരും ഇന്നവര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നില്ല. പിന്നെ കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ക്ക് മാത്രമെന്താ ഇത്ര സൂക്കേടെന്ന് പി സി ജോര്‍ജ് ചോദിച്ചു. ഇതു നിര്‍ത്തേണ്ട സമയം കഴിഞ്ഞു. ഇതു നിര്‍ത്തുകയാ നല്ലത് എന്ന് കടുപ്പിച്ച് പറയുകയാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സഭയുടെ പിന്തുണ ദീര്‍ഘകാലമായി യുഡിഎഫിനൊപ്പമാണെന്ന ആക്ഷേപം ഞങ്ങള്‍ക്കില്ല. ഈ മെത്രാന്മാര്‍ പറഞ്ഞതുകൊണ്ട് പൂഞ്ഞാറില്‍ ഒരുചുക്കും ബാധിക്കില്ല. കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാല്‍ അതു ഫീല്‍ ചെയ്യും. വേറെ ഈ മെത്രാന്മാര്‍ പറയുന്ന ഊളത്തരം കേട്ട് വോട്ടു ചെയ്യാന്‍ പൂഞ്ഞാറില്‍ ആളില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് ‘ദീപിക’ കോണ്‍ഗ്രസിന് വേണ്ടി ഇടപെടുന്നുവെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. എഫ്സിആര്‍എ വിഷയത്തില്‍ സഭ നേതാക്കള്‍ ആശങ്ക പറഞ്ഞപ്പോള്‍ ബിജെപി ഇടപെട്ടു. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല ‘ദീപിക’യില്‍ വരുന്നത്. ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് നിര്‍ത്തണം. അല്ലെങ്കില്‍ സഭാ മുഖപത്രം എന്ന പേര് ഉപേക്ഷിക്കണം.

‘ദീപിക’യുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയണം. ‘ദീപിക’ക്കെതിരെ സഭ ബിഷപ്പുമാര്‍ക്ക് പരാതി നല്‍കും. നിക്ഷേപകര്‍ ആരൊക്കെയാണെന്ന് അറിയണം. ആ പണം പാലായിലെ ആളുകളുടെ കയ്യില്‍ നിന്ന് പിരിച്ചു നല്‍കാം. ബിജെപിയെ അനുകൂലിക്കേണ്ട, പക്ഷേ നിഷ്പക്ഷമായി നില്‍ക്കണം. ഉപദ്രവിക്കണം എന്ന രീതിയില്‍ ഇടപെട്ടാല്‍ മറുപടി പറയാതിരിക്കാന്‍ കഴിയില്ല. രക്തത്തില്‍ അടിഞ്ഞുപോയ യുഡിഎഫ് സ്നേഹമാണ് കാണുന്നത്. ഇന്നലത്തെ പത്രം എടുത്ത് അമിത് ഷാ ഇതെന്താണെന്ന് തങ്ങളോട് ചോദിച്ചാല്‍ എന്ത് മറുപടി പറയുമെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *