ഒമര്‍യാഗി അത്ഭുത പ്രതിഭ

ഒമര്‍യാഗി അത്ഭുത പ്രതിഭ

     രസതന്ത്ര നോബേല്‍ ജേതാക്കളിലൊരാളായ ഒമര്‍യാഗി അത്ഭുത പ്രതിഭയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം മനസ്സിലാക്കുമ്പോള്‍ വ്യക്തമാവും. പലസ്തീനിയന്‍കാരായ മാതാപിതാക്കളുടെ മകനായി ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അദ്ദേഹത്തിന്റെ  ജനനം. പിതാവ് കന്നുകാലി വളര്‍ത്തുന്നയാളും, ഇറച്ചിവെട്ടുകാരനുമായിരുന്നു. 12 അംഗം കുടുംബം കഴിഞ്ഞിരുന്ന ഒറ്റ മുറിയില്‍ പലപ്പോഴും കന്നുകാലികളും വസിച്ചിരുന്നു. അത്യന്തം ക്ലേശകരമായ ജീവിത ചുറ്റുപാടുകള്‍ തരണം ചെയ്താണ് അദ്ദേഹം മുന്നേറിയത്്. പരന്ന വായന കൂട്ടായി സ്വീകരിച്ച ഒമര്‍ യാഗിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നു നല്‍കിയത് ശാസ്ത്ര കൗതുകങ്ങളായിരുന്നു. അതി ദാരിദ്ര്യ ചുറ്റുപാടുകള്‍ക്കിടയിലും ഒമര്‍യാഗിയുടെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് 15-ാം വയസ്സില്‍ ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിതാവിന്റെ ഉപദേശം സ്വീകരിച്ച് അദ്ദേഹം യു എസിലെത്തി. ജീവിതവും, പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ പലവിധ ജോലികളില്‍ അദ്ദേഹം മുഴുകി. ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാന്‍ പ്രത്യേക കോഴ്‌സെടുത്ത് അദ്ദേഹം പഠിച്ചു. പഠനം മുന്നേറിയപ്പോള്‍ അവസരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1985ലാണ് അദ്ദേഹം കെമിസ്ട്രി ബിരുദം നേടുന്നത്. പിന്നീട് ഇലിനോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പോടെ ഹാര്‍വഡില്‍ നിന്ന് പോസ്റ്റ് ഡോക്. 1992ല്‍ അധ്യാപകനായി അരിസോന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് മിഷിഗണ്‍ സര്‍വ്വകലാശാലയിലും ജോലി ചെയ്തു. 2007ലാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണ അവലംബങ്ങള്‍ ലഭിച്ചിട്ടുള്ള 5 രസതന്ത്രജ്ഞരില്‍ ഒരാളാണ് ഒമര്‍യാഗി.

ഒമര്‍യാഗി അത്ഭുത പ്രതിഭ

Share

Leave a Reply

Your email address will not be published. Required fields are marked *