പീപ്പിള്‍സ് റിവ്യൂ ദിനപത്രം 17-ാം വാര്‍ഷികം ആഘോഷിച്ചു

പീപ്പിള്‍സ് റിവ്യൂ ദിനപത്രം 17-ാം വാര്‍ഷികം ആഘോഷിച്ചു

കോഴിക്കോട്: മലയാള മാധ്യമ രംഗത്ത് കഴിഞ്ഞ 17 വര്‍ഷമായി നിലകൊള്ളുന്ന പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 17-ാം വാര്‍ഷികം ആഘോഷിച്ചു.പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു.ചെറുകിട മാധ്യമങ്ങള്‍ ഭാഷയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും നവാഗതരായ എഴുത്തുകാര്‍ക്ക് അവസരം ലഭിക്കുന്ന വേദിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രാദേശിക തലത്തില്‍ അവതരിപ്പിക്കാന്‍ ഏറ്റവും ഫലപ്രദം ഇത്തരം മാധ്യമങ്ങളാണെന്നും ചെറുകിട മാധ്യമ മേഖലയെ സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം ലക്ഷ്മി വാകയാട്. ഉസ്മാന്‍ ചാത്തംചിറ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ചെമ്പോളി ശ്രീനിവാസന്‍ രചിച്ച ‘നാടക ത്രയം’ പുസ്തക പ്രകാശനം വില്‍സണ്‍ സാമുവല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് (നന്മ), പ്രമുഖ നാടക പ്രവര്‍ത്തകന്‍ ബാബു പറശ്ശേരിക്ക് നല്‍കി നിര്‍വ്വഹിച്ചു. പീപ്പിള്‍സ് റിവ്യൂ സ്പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ. എന്‍.എം.സണ്ണി മാക് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ കെ.മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്‍. ജയന്ത്കുമാര്‍, രാമദാസ് വേങ്ങേരി, കെ.എഫ് ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഉസ്മാന്‍ ചാത്തംചിറ, ലക്ഷ്മി വാകയാട്, ചെമ്പോളി ശ്രീനിവാസന്‍ എന്നിവര്‍ മറുമൊഴി നടത്തി. പി.കെ.ജയചന്ദ്രന്‍ സ്വാഗതവും എ.കെ.അനീസ നന്ദിയും പറഞ്ഞു.

 

 

പീപ്പിള്‍സ് റിവ്യൂ ദിനപത്രം 17-ാം വാര്‍ഷികം ആഘോഷിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *