പി .കെ. കബീര്‍ സലാല ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

പി .കെ. കബീര്‍ സലാല ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്:ലോക കേരളസഭ അംഗവും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ ശ്രദ്ധേയ സാനിദ്ധ്യവുമായ പി. കെ. കബീര്‍ സലാലയെ ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞടുത്തു.പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് കബീര്‍ സലാല. 2011 മുതല്‍ ഇന്ത്യാ ഗവര്‍മെന്റ് നടത്തുന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ സ്ഥിരം ക്ഷണിതാവാണ് അദ്ദേഹം.
പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തി അതിന് പരിഹാരം കാണാന്‍ ശ്രമിച്ചു വരുന്ന
വ്യക്തി കൂടിയാണ് കബീര്‍ സലാല. ഒട്ടനവധി സഹകരണ സ്ഥാപനങ്ങളില്‍ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും മികച്ച സഹകാരിയുമാണ് കബീര്‍ സലാല.നീണ്ട 40 വര്‍ഷത്തിലേറെ കാലം ജനതാ പ്രസ്ഥാനത്തില്‍ സജീവ സാന്നിദ്ധ്യമാണദ്ദേഹം.

 

 

പി .കെ. കബീര്‍ സലാല ജനതാ പ്രവാസി സെന്റര്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി

Share

Leave a Reply

Your email address will not be published. Required fields are marked *