വാണിജ്യമേഖലയില്‍ അക്രഡിറ്റേഷന്റെ പ്രാധാന്യം നിര്‍ബന്ധമാകുന്ന കാലം വരുമെന്ന് ആര്‍. ശ്രീകാന്ത്

വാണിജ്യമേഖലയില്‍ അക്രഡിറ്റേഷന്റെ പ്രാധാന്യം നിര്‍ബന്ധമാകുന്ന കാലം വരുമെന്ന് ആര്‍. ശ്രീകാന്ത്

കോഴിക്കോട്:വാണിജ്യമേഖലയില്‍ അക്രഡിറ്റേഷന്റെ പ്രാധാന്യം വരും കാലത്ത് കൂടി വരികയാണെന്ന് വ്യവസായ, വാണിജ്യ രംഗത്തുള്ളവര്‍ മനസ്സിലാക്കണമെന്ന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ലാബ്‌സ് റീജിണല്‍ ഡയറക്ടര്‍ ആര്‍. ശ്രീകാന്ത് പറഞ്ഞു. എന്‍. എ. ബി. എല്ലിന് ബംഗ്ലൂളൂരുവില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം റീജിണല്‍ ഓഫീസ് തുറന്നതോടുകൂടി, ദക്ഷിണേന്ത്യയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ കൂടുതല്‍ സേവനങ്ങള്‍ കിട്ടുവാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമൊന്നാകെ വിപണിയില്‍ മത്സരം വര്‍ധിക്കുന്ന ഈകാലത്ത് നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ഇതില്‍ നിന്ന് മാറി നില്‍ക്കുവാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍. എ. ബി. എല്ലും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ ചേംബര്‍ പ്രസിഡന്റ് എം. മെഹ്ബൂബ് , വൈസ് പ്രസിഡന്റ്‌റ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി എം. അരുണ്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകളിലായി എന്‍. എ. ബി. എല്‍ ഡപ്യൂട്ടി ഡയറക്ടര്‍ രഞ്ജിത്ത് കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോപികാ മോഹനന്‍, ഡപ്യൂട്ടി ഡയറക്ടര്‍ സിരി ബാബു, എച്ച് .എല്‍. എല്‍ സയന്റിസ്റ്റ് ഷീനാ ജേക്കബ്, എന്‍. എ. ബി. എല്‍ അഡൈ്വസര്‍ വേണുഗോപാല്‍, ക്യൂ.സി. ഐ പ്രൊജക്റ്റ് മാനേജര്‍ കൃഷ്ണരാജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. മലബാറിലെ വിവിധ ജില്ലകളിലെ എന്‍ഞ്ചിനീയറിംഗ് കോളെ ജുകളടക്കമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് അന്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു.

 

 

 

വാണിജ്യമേഖലയില്‍ അക്രഡിറ്റേഷന്റെ പ്രാധാന്യം നിര്‍ബന്ധമാകുന്ന കാലം വരുമെന്ന് ആര്‍. ശ്രീകാന്ത്

 

Share

Leave a Reply

Your email address will not be published. Required fields are marked *