വേള്‍ഡ് മലയാളി ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചു

വേള്‍ഡ് മലയാളി ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചു

തിരുവനന്തപുരം: 164 രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചു. ജെസ്സി ജയ് അധ്യക്ഷത വഹിച്ചു. ഡബ്ലിയുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ ജെ രത്‌നകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ മുഖപത്രം വിശ്വകൈരളി വനിതാ പതിപ്പിന്റെ പ്രകാശനം സംവിധായകനും നടനുമായ മധുപാല്‍ നിര്‍വ്വഹിച്ചു. ആദ്യ കോപ്പി വിശ്വകൈരളി ചീഫ് എഡിറ്ററും ഡബ്ലിയുഎംഎഫ് ജോയിന്റ് സെക്രെട്ടറിയുമായ സപ്‌ന അനു ബി ജോര്‍ജില്‍ നിന്നും ഗ്ലോബല്‍ ജോയിന്റ് സെക്രെട്ടറി മേരി റോസ്ലറ്റ് ഏറ്റുവാങ്ങി. ഡബ്ലിയുഎംഎഫ് കേരള സംസ്ഥാന പ്രസിഡന്റ് റഫീഖ് മരക്കാര്‍ തിരുവനന്തപുരം ജില്ലയുടെ പുതിയ ഭാരവാഹികളെ ഓണ്‍ലൈനായി പ്രഖ്യാപിച്ചു.
ഗ്ലോബല്‍ ചെയര്‍മാന്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മഹേഷ് മാണിക്യം (പ്രസിഡന്റ്), എന്‍ എസ് അനില്‍കുമാര്‍ (സെക്രട്ടറി), ജേക്കബ് ഫിലിപ്പ് (ട്രെഷറര്‍) എന്നിവരാണ് ചുമതലയേറ്റ പുതിയ ഭാരവാഹികള്‍. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ ആനി ലിബു, ഗ്ലോബല്‍ ട്രഷറര്‍ ടോം ജേക്കബ്, ഗ്ലോബല്‍ ജോയിന്റ് ട്രെഷറര്‍ വി എം സിദ്ദിഖ്, കെ എസ് പ്രസാദ് (കലാഭവന്‍) ഇലക്ഷന്‍ ആന്‍ഡ് പ്രോട്ടോകോള്‍ ഫോറം കോര്‍ഡിനേറ്റര്‍ തോമസ് വൈദ്യന്‍, ഏഷ്യന്‍ റീജിയന്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ലീന റാഫെല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സോഫി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ തോമസ് വൈദ്യന്‍ (ഗ്ലോബല്‍ ഇലക്ഷന്‍ & പ്രോട്ടോകോള്‍ ഫോറം കോര്‍ഡിനേറ്റര്‍), അഡ്വ ശ്രീജിത്ത് പ്രേമചന്ദ്രന്‍ (ഗ്ലോബല്‍ ലീഗല്‍ ഫോറം കോര്‍ഡിനേറ്റര്‍), നോവിന്‍ വാസുദേവ് (ഗ്ലോബല്‍ പിആര്‍ഒ), ഏഷ്യന്‍ റീജിയന്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ലീന റാഫെല്‍, രജനി മദനന്‍ (ഏഷ്യ റീജിയന്‍ ജോയിന്റ് സെക്രട്ടറി), അനു ലിബ (നാഷണല്‍ അഗ്രികള്‍ച്ചര്‍ & എന്‍വയൊണ്മെന്റ് കോര്‍ഡിനേറ്റര്‍), കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെസ്സി ജയ്, നോബി കെ പി (സ്റ്റേറ്റ് ചാരിറ്റി കോര്‍ഡിനേറ്റര്‍), സുനീര്‍ (സ്റ്റേറ്റ് ഐടി കോര്‍ഡിനേറ്റര്‍), സുമേഷ് തമ്പി (സ്റ്റേറ്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), എറണാകുളം ജില്ലാ പ്രസിഡന്റ് സോഫി, രാജു ചാക്കോ (കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്), രാധിക (എക്‌സിക്യൂട്ടീവ് മെമ്പര്‍), ഡബ്ലൂഎംഎഫ് അംഗങ്ങളായ റസ്, രാജാകൃഷ്ണ മൂര്‍ത്തി, മഹേഷ് മംഗലത്ത്, രാധിക രവി, നീതു, ലിജ സാമൂവല്‍, ഡോ ഹൈമ എന്നിവര്‍ സംബന്ധിച്ചു.

 

വേള്‍ഡ് മലയാളി ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *