ക്രിക്കറ്റ് ദൈവത്തിന് ചരിത്രാധ്യാപകന്റെ ആദരം

ക്രിക്കറ്റ് ദൈവത്തിന് ചരിത്രാധ്യാപകന്റെ ആദരം

ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 51 -ാമത്തെ ജന്മദിനമാണ് 2024 ഏപ്രില്‍ 24. ലോകമെമ്പാടുമുള്ള സച്ചിന്റെ കോടിക്കണക്കിന് ആരാധകരില്‍ വ്യത്യസ്തനായ ഒരു ആരാധകനാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്ര വിഭാഗം മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠ്. സച്ചിനെക്കുറിച്ച് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ ശേഖരിച്ചു കൊണ്ട് കോളേജില്‍ അദ്ദേഹം സച്ചിന്‍സ് ഗാലറി എന്ന ഒരു ലൈബ്രറി തന്നെ ആരംഭിച്ചിരുന്നു. കൂടാതെ സച്ചിനെ കുറിച്ച് രണ്ടു ഗാനങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും. ഈ ഗാനങ്ങള്‍ ആലപിച്ചത് അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സിലു ഫാത്തിമയാണ്.
സച്ചിന്റെ ഓരോ ജന്മദിനവും ഈ ചരിത്ര അധ്യാപകന് ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിവസമാണ്. എന്നെങ്കിലും ഒരു ദിവസം സച്ചിന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലേ തന്റെ സച്ചിന്‍സ് ലൈബ്രറി കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ ആരാധകന്‍.

 

 

 

 

ക്രിക്കറ്റ് ദൈവത്തിന് ചരിത്രാധ്യാപകന്റെ ആദരം

 

Share

Leave a Reply

Your email address will not be published. Required fields are marked *