അധികാരം ആസ്വദിക്കാനല്ല, കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തം; മോദി

അധികാരം ആസ്വദിക്കാനല്ല, കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തം; മോദി

അടുത്ത തവണയും ബിജെപി അധികാരത്തിലെത്തണമെന്ന് പറയുന്നത് അധികാരം ആസ്വദിക്കാനല്ലെന്നും കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തമാണെന്നും അതിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നുംപ്രധാന മന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാ പുതിയ വോട്ടര്‍മാരിലേക്കും, ഓരോ സമുദായത്തിലേക്കും ബിജെപി എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസവും പിന്തുണയും നേടണമെന്നും മോദി നിര്‍ദേശിച്ചു.എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് ബിജെപിക്ക് ലഭിക്കും. എന്‍ഡിഎ 400 സീറ്റ് നേടുമെന്ന് പ്രതിപക്ഷം പോലും അംഗീകരിക്കുന്നുവെന്നും അതിന് ബിജെപി 370 എന്ന മാജിക് നമ്പര്‍ കടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.വികസിത ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് സംസാരിക്കാനുള്ള പ്രാപ്തിപോലും ഇന്ന് പ്രതിപക്ഷത്തിനില്ല. തെറ്റായ അവകാശവാദങ്ങള്‍ മാത്രമാണ് അവര്‍ ഉന്നയിക്കുന്നത്. വികസിത ഇന്ത്യ സാക്ഷാത്കരിക്കാന്‍ ബിജെപിക്ക് മാത്രമെ സാധിക്കു, മോദി വ്യക്തമാക്കി.

 

 

അധികാരം ആസ്വദിക്കാനല്ല, കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തം; മോദി

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *