ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മൈക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിനെടുത്ത ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലിരിക്കെയുണ്ടായ നെഞ്ചുവേദനയാണ് മരണത്തിന് കാരണം.

പ്രോക്ടര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി വളരെ കുറച്ച് ടെസ്റ്റുകളിലേ കളിച്ചിട്ടുള്ളതെങ്കിലും ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായാണ് അറിയപ്പെടുന്നത്. ഏഴു ടെസ്റ്റുകളില്‍ മാത്രമാണ് അദ്ദേഹം ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്. ഏഴും ഓസ്ട്രേലിയയ്ക്കെതിരായായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ 15.02 ശരാശരിയില്‍ 41 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 73 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 226 റണ്‍സും സ്വന്തം പേരിലുണ്ട്. 48 ആണ് ഉയര്‍ന്ന സ്‌കോര്‍.

കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും ടീമിനെ ജയത്തിലെത്തിക്കാനും കഴിഞ്ഞു. വര്‍ണവിവേചനത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെ ദീര്‍ഘകാലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഐസിസി വിലക്കിയതോടെയാണ് പ്രോക്ടറുടെ കരിയര്‍ നിലയ്ക്കാന്‍ കാരണമായത്. പിന്നീട് വിലക്ക് നീങ്ങിയ ശേഷംദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ടീമിന്റെ മുഖ്യ പരിശീലകന്റെ വേഷത്തിലായിരുന്നു പ്രോക്ടര്‍. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ടീമിനെ സെമിഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞു. അതിന് ശേഷം പ്രോക്ടര്‍ 2002 മുതല്‍ 2008 വരെ ഐസിസി മാച്ച് റഫറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

 

 

 

 

 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം
മൈക് പ്രോക്ടര്‍ അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *