ഉത്തരമേഖലാ ജലോത്സവം സമാപിച്ചു. മൈത്രി വെട്ടുപാറ ജേതാക്കള്‍

ഉത്തരമേഖലാ ജലോത്സവം സമാപിച്ചു. മൈത്രി വെട്ടുപാറ ജേതാക്കള്‍

എടവണ്ണപ്പാറ: ചാലിയാറിലെ വീറും വാശിയും നിറഞ്ഞ ആവേശപോരാട്ടത്തിന് പരിസമാപ്തി. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സി.എച്ച് ക്ലബ്ബ് കീഴുപറമ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച 22- ാമത് ഉത്തരമേഖലാ ജലോത്സവത്തില്‍ മൈത്രി വെട്ടുപാറ ജേതാക്കളായി. സി.കെ.ടി.യു ചെറുവാടി രണ്ടാം സ്ഥാനവും കളേഴ്‌സ് പഴംപറമ്പ് മൂന്നാം സ്ഥാനവും നേടി. മലപ്പുറം – കോഴിക്കോട് ജില്ലകളില്‍ നിന്നായി ഇരുപതോളം ടീമുകളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വ്വഹിച്ചു. ഉദ്ഘാടന സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പി.വി സുബൈര്‍ അധ്യക്ഷത വഹിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എ, പി.എ ജബ്ബാര്‍ ഹാജി, റൈഹാനത്ത് കൂറുമാടന്‍, എം കെ ഫാസില്‍, ശശികുമാര്‍, കെ.കെ അബ്ദുറഷീദ്, സി.പി റഫീഖ്, ഇസ്മാഈല്‍ ചാലില്‍, കെ.പി സഈദ്, പി.പി റഹ്‌മാന്‍, സി.എച്ച് ഗഫൂര്‍ മാസ്റ്റര്‍, കെ കെ അഹമ്മദ് കുട്ടി, പി.കെ കമ്മദ് കുട്ടി ഹാജി, വി.പി സഫിയ, രത്‌ന കുമാരി എന്നിവര്‍ പ്രസംഗിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനുള്ള പി.കെ സുല്‍ഫിക്കര്‍ മെമ്മോറിയല്‍ ട്രോഫി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം നല്‍കി. വൈ പി നിസാര്‍ അധ്യക്ഷത വഹിച്ചു. കെസിഎ ശുക്കൂര്‍, വൈസി മഹബൂബ്, മുഹ്‌സിന്‍ കോളക്കോടന്‍, സി.എച്ച് നസീഫ്, ലിയാകത്തലി കെ കെ, മുഹമ്മദ് കിഴക്കയില്‍, പി.കെ സുനാസ്, എം.കെ ഷാജഹാന്‍, സി.സി ശിഹാബ് പ്രസംഗിച്ചു.

 

 

 

 

ഉത്തരമേഖലാ ജലോത്സവം സമാപിച്ചു
മൈത്രി വെട്ടുപാറ ജേതാക്കള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *