സര്‍ഗാലയ സര്‍ഗസന്ധ്യയുടെ ഭാഗമായി നാളെ വൈകുന്നേരം 6.30ന് ഇരിങ്ങലിലെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്ട്‌സ് വില്ലേജില്‍ പ്രശസ്ത നര്‍ത്തകരായ ആദിത്യപി.വി, ശ്രുതി ഗോപാല്‍, പാര്‍ശ്വനാഥ് എസ്. ഉപാധ്യെ എന്നിവര്‍ ഭരതനാട്യത്തിന്റെ മാര്‍ഗം രൂപത്തിലുള്ള, ഇതിഹാസ രാമായണത്തിന്റെ പുനരാഖ്യാനം ”ആഭ” അവതരിപ്പിക്കും. ആശയവും നൃത്തസംവിധാനവും പാര്‍ശ്വനാഥ് എസ്. ഉപാധ്യെ സംഗീതം രോഹിത് ഭട്ട് ഉപ്പൂര്‍, വരികള്‍ ഹിമാന്‍ഷു ശ്രീവാസ്തവ, രൂപാഷി മധുസൂദനന്‍, പാര്‍ശ്വനാഥ് എസ് ഉപാധ്യേ, റിഥം കണ്‍സ്ട്രക്ഷന്‍സ് ഹര്‍ഷ സമാഗ എന്നിവരാണ് നിര്‍വ്വഹിച്ചത്.
ഇതിനകം ആഭ 75ലധികം വേദികളില്‍ അരങ്ങേറി. ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ അന്തര്‍ശാലയിലൂടെ മൂവരും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
