കൊമ്പും കുഴലും അരങ്ങേറ്റം ഒന്‍പതിന്

കൊമ്പും കുഴലും അരങ്ങേറ്റം ഒന്‍പതിന്

മാഹി: വളവില്‍ ശ്രീ കുറുമ്പ ക്ഷേത്രത്തില്‍ നാല് മാസത്തിലധികമായി നടന്നു വരുന്ന കൊമ്പും കുഴലും അഭ്യസിക്കുന്നവരുടെ അരങ്ങേറ്റം ജൂലൈ ഒന്‍പതിന് രാവിലെ പത്ത് മണിക്ക് ക്ഷേത്രാങ്കണത്തില്‍ വെച്ച് നടക്കുമെന്ന് ക്ഷേത്ര പ്രസിഡണ്ട് രഞ്ചിത്ത് പാറമേല്‍ അറിയിച്ചു. ചെണ്ടമേളത്തോടൊപ്പം കൊമ്പും കുഴലും സംയോജിപ്പിച്ച് സ്വന്തമായി വാദ്യസംഘമുള്ള മയ്യഴിയിലെ ആദ്യ ക്ഷേത്രമായി വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മാറുകയാണെന്നും പ്രസിഡണ്ട് പറഞ്ഞു. തികച്ചും സൗജന്യമായാണ് പഠനം.

നാല്‍പതോളം പേരുടെ അരങ്ങേറ്റമാണ് ഞായറാഴ്ച നടക്കുക. മലബാറിലെ കൊമ്പ് വിദഗ്ധന്‍ കാഞ്ഞിലശ്ശേരി ദാമോധരന്‍ ഗുരുക്കളുടെ ശിഷ്യന്മാരും വടകര ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പരിപാലന സമാജം ഗുരുക്കന്മാരുമായ ശ്യാംജിത്ത് ജീന്‍സു, കുറുംകുഴല്‍ വിദഗ്ധന്‍ പനമണ്ണ മനോഹരന്‍ ഗുരുക്കളുടെ ശിഷ്യന്മാര്‍, വിചിത്രന്‍, അജേഷ് എന്നിവരാണ് വാദ്യസംഘത്തെ അഭ്യസിപ്പിച്ച് അരങ്ങേറ്റത്തിന് സജ്ജമാക്കിയത്. അരങ്ങേറ്റത്തിന് ശേഷം കൊമ്പും കുഴലോടും കൂടിയ ചെണ്ടമേളവും ക്ഷേത്രാങ്കണത്തില്‍ വെച്ച് അരങ്ങേറുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *