കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെയും ശോഭിക വെഡിംഗിന്റെയും സഹകരണത്തോടെ കേരള പോലിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോലിസ് ട്രാഫിക്ക് ജോലിക്ക് സഹായമാകുന്ന ബിഗ് അംബ്രല്ല സമ്മാനിച്ചു. ശോഭിക വെഡിംഗ് ഡയറക്ടര്‍ ഷംസുദ്ദീന് നിന്നും അഡീഷണല്‍ എസ്.പി.കെ അഷ്റഫ് ബിഗ് അംബ്രല്ല ഏറ്റുവാങ്ങി. റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് സി.എസ്.കെ വി. സവീഷ് അധ്യക്ഷത വഹിച്ചു.
കേരള പോലിസ് അസോസിയേഷന് പ്രസിഡന്റ് രഗീഷ് പറക്കോട്ട്, കേരള പോലിസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ, റോട്ടറി ഡിസ്ട്രിക്ട് പബ്ലിക് ഇമേജ് ചെയര്സന്നാഫ് പാലക്കണ്ടി, ഷോറൂം മാനേജര്‍ പി.പി അംജദ് അലി, അഡ്മിന് മാനേജര്‍ കെ. നൗഷാദ്, റോട്ടറി സൈബര്‍ സിറ്റി മുന്‍ സെക്രട്ടറി കെ.നിധിന് ബാബു എന്നിവര്‍ സംസാരിച്ചു. സിറ്റി പോലിസ് കണ്ട്രോള് വാഹനങ്ങളിലും പിങ്ക് പെട്രോള്‍ വാഹനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് ബിഗ് അംബ്രല്ല നല്‍കുന്നതെന്ന് റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് സി.എസ്.കെ വി.സവീഷ് പറഞ്ഞു.
