തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജന്റെ മൗനത്തെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്. മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മനസ്സില്ലെന്നും പരാതി കൊടുക്കേണ്ടവര്‍ക്ക് പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ദിനേന ഉയര്‍ത്തുന്നു. എന്നാല്‍, ഏതെങ്കിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? എല്ലാത്തിനും മറുപടി പറയണമെന്ന് പറഞ്ഞാല്‍ നടക്കില്ല. നിയമപരമായി പറയേണ്ടത് നിയമപരമായി പറയുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
