‘കുനോ കുഞ്ഞുങ്ങള്‍ക്ക് പേരിടാനുള്ള സമയമായി’; പൊതുജനങ്ങള്‍ക്ക് അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

‘കുനോ കുഞ്ഞുങ്ങള്‍ക്ക് പേരിടാനുള്ള സമയമായി’; പൊതുജനങ്ങള്‍ക്ക് അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഭോപ്പാല്‍:  കഴിഞ്ഞ ദിവസം കുനോ ദേശീയ പാര്‍ക്കില്‍ നമീബിയന്‍ ചീറ്റ സിയായയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പേരിടല്‍ മത്സരത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വീറ്റ് ചെയ്തു. കുനോ കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ സമയമായി എന്നാണ് മത്സരത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഏപ്രില്‍ 30 ആണ് പേര് നിര്‍ദേശിക്കാനുളള അവസാന തീയതി.പേര് നിര്‍ദേശിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ https://www.mygov.in/task/name-four-newly-born-cheetah-cubs-kuno/ എന്ന ലിങ്കില്‍ പ്രവേശിക്കാം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമേ പേരുകള്‍ നിര്‍ദേശിക്കാവു.

പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ആണ് ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ചീറ്റകളെയുമാണ് ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. കഴിഞ്ഞയാഴ്ച മധ്യപ്രദേശില്‍ എല്‍ട്ടണ്‍, ഫ്രെഡി എന്നീ രണ്ട് ചീറ്റപ്പുലികളെ കൂടി കാട്ടില്‍ തുറന്നുവിട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *