ഡല്‍ഹിയില്‍ കനത്ത മഴ; പല ഭാഗങ്ങളിലും വെള്ളക്കെട്ട് , ഗതാഗതക്കുരുക്ക്

ഡല്‍ഹിയില്‍ കനത്ത മഴ; പല ഭാഗങ്ങളിലും വെള്ളക്കെട്ട് , ഗതാഗതക്കുരുക്ക്

ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ മുതല്‍ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് പല ഭാഗങ്ങളിലും വെളളക്കെട്ടുണ്ടായി. ഇതോടെ റോഡുകളില്‍ വെള്ളം കയറി ഗതാഗതക്കുരുക്കിനിടയാക്കി. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി-എന്‍.സി.ആറിന്റെ പല ഭാഗങ്ങളിലും പുലര്‍ച്ചെ കനത്ത മഴ പെയ്തു.കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഡല്‍ഹി, എന്‍സിആര്‍, ഗന്നൗര്‍, മെഹം, തോഷാം, റോഹ്തക്, ഭിവാനി (ഹരിയാന) ബരാത്ത്, ശിക്കാര്‍പൂര്‍, ഖുര്‍ജ എന്നിവയുടെ സമീപ പ്രദേശങ്ങളില്‍ അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ നേരിയതോ തീവ്രതയോടു കൂടിയതോ ആയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്‍സിആറിന്റെ സമീപ പ്രദേശങ്ങളില്‍ തീവ്രതയോടെയുള്ള ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലകള്‍ ഒഴികെയുള്ള ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണയിലും ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *