ജയ്പൂര്‍: മേവ മുസ്ലീങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം,എന്നാല്‍ താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍. മേവാത്ത് പിന്നോക്ക പ്രദേശമാണെന്ന് വിശേഷിപ്പിച്ച ബിജെപി എംഎല്‍എമാര്‍ക്കുള്ള മറുപടിയായിട്ടായിരന്നു ഷാഫിയയുടെ പ്രതികരണം. മേവ മുസ്ലീങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നുവെന്നും അവര്‍ രാമന്റെയും കൃഷ്ണന്റെയും പിന്‍മുറക്കാരാണെന്നും എം.എല്‍.എ പറയുന്നു.
മേവ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ അല്‍വാര്‍, ഭരത്പൂര്‍, നൂഹ് എന്നിവിടങ്ങളിലും ശ്രീകൃഷ്ണന്‍ ജനിച്ച മഥുരയുടെ ചില ഭാഗങ്ങളിലും താമസിക്കുന്നുണ്ട്. ഇവരുടെ വംശാവലിയുടെ ചെറു ചരിത്രം എനിക്കും കിട്ടി. തങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും രക്തമാണ്. മതം മാറിയാല്‍ രക്തം മാറില്ല.
ഞങ്ങള്‍ക്ക് രാമന്റെയും കൃഷ്ണന്റെയും രക്തം മാത്രമേ ഉള്ളൂ’ എന്നും അവര്‍ പറഞ്ഞു.
മേവക്കാര്‍ ക്രിമിനലുകളാണെന്നും പിന്നോക്കാവസ്ഥയിലുള്ളവരാണെന്നും പറയുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്നും നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ അല്‍വാറിലെ രാംഗഢില്‍ നിന്നുള്ള എംഎല്‍എ ഷഫിയ സുബൈര്‍ പറഞ്ഞു.
