ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് :വിഷയം സുരക്ഷാ പ്രശ്‌നങ്ങളെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍

ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് :വിഷയം സുരക്ഷാ പ്രശ്‌നങ്ങളെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളാണ് വിഷയമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരായ തമിഴ്‌നാട് സര്‍ക്കാര്‍ അപ്പീലില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റി. മാര്‍ച്ച് നടത്താന്‍ ബദല്‍ റൂട്ട് സമര്‍പ്പിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ നേരത്തെ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.നേരത്തെ ഒക്ടോബര്‍ രണ്ടിന് നടത്താന്‍ ഇരുന്ന ആര്‍എസ്എസ് മാര്‍ച്ചിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിക്കുകയായിരുന്നു. ആര്‍എസ്എസ് തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതി നേരത്തെ ശരിവയ്ക്കുകയും ചെയ്തിരുന്നു.

റൂട്ട് മാര്‍ച്ചിന് മൂന്ന് തീയതികള്‍ നിര്‍ദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചതോടൊപ്പം ആരെയും പ്രകോപിപ്പിക്കാതെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആര്‍.മഹാദേവന്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചിന്റെ ഉത്തരവ്.

ആശയപ്രകാശനത്തിനും സംഘടിക്കാനുമുള്ള ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കും വിധം സര്‍ക്കാരുകള്‍ പെരുമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാര്‍ച്ച് നടത്താനുള്ള ആര്‍എസ്എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *