കോട്ടയം: മൃഗസംരക്ഷണ വകുപ്പ് കോട്ടയം ജില്ലയില്‍ മാതൃകാ ഗ്രാമപഞ്ചായത്ത് ആയി തിരഞ്ഞെടുത്ത ഉദയനാപുരം ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉല്‍ഘാടനം വൈക്കം എം.എല്‍.എ സി.കെ ആശ നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. തിരഞ്ഞെടുത്ത 14 സ്‌കൂള്‍ കുട്ടികള്‍ക്ക് കറവയുള്ള ആട്, പഞ്ചായത്തിലെ പതിനേഴ് ബി.പി.എല്‍ വനിതാ ഗുണഭോക്തക്കള്‍ക്ക് എരുമ കിടാവ്, തീറ്റ എന്നിവ നല്‍കുന്നപദ്ധതിയുടെ വിതരണോദ്ഘാടനമാണ് സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി സ്വാഗതവും ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. മനോജ് കുമാര്‍ പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് എരുമ കിടാവ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പ മണി ആടുകള്‍ക്കുള്ള തീറ്റ വിതരണം ചെയ്തു. ആട് വളര്‍ത്തല്‍, എരുമ വളര്‍ത്തല്‍ എന്നിവയെക്കുറിച്ച് തലയോലപ്പറമ്പ് മൃഗസരക്ഷണ പരിശീലന കേന്ദ്രം ഫാക്കല്‍റ്റി ഡോ.പി.കെ ദാസന്‍ (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍) ക്ലാസെടുത്തു.
