വേങ്ങേരി: കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക പരിശീലന കേന്ദ്രം 2023 ഫെബ്രുവരിയില്‍ ‘കൂണ്‍കൃഷി, ജൈവകൃഷി, പഴം പച്ചക്കറി സംസ്‌കരണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും എന്നീ വിഷയങ്ങളില്‍ കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. മേല്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ള കര്‍ഷകര്‍ 0495-2373582 ഫോണ്‍ നമ്പറില്‍ വിളിച്ചു. ഫെബ്രുവരി ഏഴാം തീയതിക്ക് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനു മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. താല്‍പര്യമുള്ള കര്‍ഷകര്‍ ഫോണ്‍ നമ്പറില്‍ വിളിച്ച് ഫെബ്രുവരി ഏഴാം തീയതിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് വേങ്ങേരി കാര്‍ഷിക പരിശീലന കേന്ദ്രം കൃഷി ഡെപ്യൂട്ടി അറിയിച്ചു.
