കിലെ പ്രഭാഷണ സെമിനാര്‍ സീരീസും എക്‌സിബിഷനും ഉദ്ഘാടനം ചെയ്തു

കിലെ പ്രഭാഷണ സെമിനാര്‍ സീരീസും എക്‌സിബിഷനും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ലേബര്‍ കോഡിന് ചട്ടങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കാത്തത് തൊഴിലാളി സംഘടനകളുടെ സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എം.പി പറഞ്ഞു. ഇന്ത്യയില്‍ തൊഴില്‍ മേഖലയില്‍ കരാര്‍വല്‍ക്കരണം നടന്നുവരികയാണ്. തൊഴിലാളികളില്‍ 24 ശതമാനവും കരാര്‍ തൊഴിലാളികളാണ്. അതുവഴി തൊഴിലാളിക്ക് ജോലി സ്ഥിരതയില്ലാത്ത നാടായി രാജ്യം മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കിലെയുടെ നേതൃത്വത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ സീരീസും എക്‌സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിലെ തയ്യാറാക്കിയ ”തൊഴില്‍ മേഖലയും കേരളവും” എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കിലെ ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി മുരളി, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്‌മത്തുള്ള, കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് സ്വാഗതവും പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജാസ്മി ബീഗം കൃതജ്ഞതയും രേഖപ്പെടുത്തി.

”തൊഴില്‍ നിയമഭേദഗതിയും ഉയരുന്ന ആശങ്കകളും”, ”തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം സാധ്യതകളും വെല്ലുവിളികളും”, ”അരക്ഷിതരായ അസംഘടിത തൊഴിലാളി വര്‍ഗം” എന്നീ വിഷയങ്ങളില്‍ മൂന്ന് ദിവസങ്ങളില്‍ സെമിനാര്‍ സീരീസും എക്‌സിബിഷനുമാണ് കിലെ സംഘടിപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *