സ്ത്രീ ശാക്തീകരണം വീട്ടില്‍ നിന്ന് ആരംഭിക്കണമെന്ന്

സ്ത്രീ ശാക്തീകരണം വീട്ടില്‍ നിന്ന് ആരംഭിക്കണമെന്ന്

കോഴിക്കോട്: സ്ത്രീ ശാക്തീകരണം വീട്ടില്‍ നിന്ന് ആരംഭിക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. തുല്യതാബോധം സ്ത്രീകളുടെ മനസ്സില്‍ തന്നെ ഉയരേണ്ടതാണ്. വീടുകളില്‍ പുരുഷന്‍മാര്‍ ജോലി ചെയ്യുന്നത് പാതകമാണ് എന്ന് ചിന്തിക്കുന്ന സ്ത്രീകള്‍ ഇപ്പോഴും ഉണ്ടെന്നും അവര്‍ പറഞ്ഞു. കിലെ സംഘടിപ്പിച്ച സെമിനാര്‍ സീരീസില്‍ രണ്ടാം ദിവസത്തെ ”തൊഴില്‍ മേഖലയിലെ സ്ത്രീപങ്കാളിത്തം സാധ്യതകളും വെല്ലുവിളികളും” സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ കിലെ ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. തൊഴിലാളി യൂണിയന്‍ നേതാക്കളായ വത്സല, സൗദ, കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ടി.കെ രാജന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് എന്നിവര്‍ സംസാരിച്ചു. കിലെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജാസ്മി ബീഗം സ്വാഗതവും റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. റഫീക്ക ബീവി .എം കൃതജ്ഞതയും രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *