കോഴിക്കോട്: കമ്പനികള്‍ നല്കികൊണ്ടിരുന്ന ഇന്‍സെന്റീവ് പിന്‍വലിക്കുന്നതോടുകൂടി ഒരു സിലണ്ടറിന് 240 രൂപയോളം വര്‍ധനവ് ഉണ്ടാകും. നിലവില്‍ 1780 രൂപക്ക് വാങ്ങുന്ന സിലിണ്ടര്‍ ഇനി രണ്ടായിരം രൂപയിലധികം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് . ഇപ്പോള്‍ തന്നെ ഹോട്ടല്‍ റസ്റ്റോറന്റ് മേഖല തകര്‍ച്ചയിലാണ് പോയികൊണ്ടിരിക്കുന്നത്. ഗ്യാസിന് വില വര്ധിക്കുന്നത്തോടുകൂടി സ്വാഭാവികമായും ഹോട്ടല്‍ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടിവരും.അത് വീണ്ടും കച്ചവടത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വാണിജ്യ സിലണ്ടറുകള്‍ക്ക് നിലവിലുള്ള ടാക്സ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അരിക്കും പച്ചക്കറികള്ക്കുമുള്പ്പടെ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗ്യാസിന്റെ വിലവര്‍ധനവ് ഇരുട്ടടിയാണ്. ഇന്‍സെന്റീവ് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു.
