ഷാര്‍ജ: ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫോറത്തില്‍ വച്ച് കെ.കെ. രമേഷിന്റെ ‘വക്കീല്‍ കഥകള്‍’ ( ചിന്ത പബ്ലിഷേഴ്‌സ്) അഡ്വ. മുസ്തഫ സഫീര്‍ , അഡ്വ . അല്‍മന സഫീര്‍ എന്നിവര്‍ ചേര്‍ന്ന് കവി സോമന്‍ കടലൂരിന്ന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍ഹിച്ചു. ഷാര്‍ജ ‘മാസ്’ കലാ സമിതി പ്രസിഡന്റ് താലിബ് അധ്യക്ഷത വഹിച്ചു. കെ.കെ. മാരാര്‍, വി.ടി. മുരളി, വാഹിദ് നാട്ടിക, സമീന്ദന്‍, ശിവ പ്രസാദ് എന്നിവര്‍ സംസാരിച്ചു. മാസ് കലാസമിതി അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
