ഡോ.ഷാജി തോമസ് ജോണിന് രാഷ്ട്രാന്തരീയ പുരസ്‌കാരം

ഡോ.ഷാജി തോമസ് ജോണിന് രാഷ്ട്രാന്തരീയ പുരസ്‌കാരം

കോഴിക്കോട്: 2022 ലെ ഐ.എസ്.എസ്.എന്‍ ശാസ്ത്ര സാങ്കേതിക അവാര്‍ഡ് കോണ്‍ഗ്രസില്‍ എറ്റവും നല്ല ഡൗണ്‍ സിന്‍ഡ്രോം ഗവേഷണ പ്രബന്ധത്തിനുള്ള രാഷ്ട്രാന്തരീയ പുരസ്‌ക്കകാരം ഡോ.ഷാജി തോമസ് ജോണിന് ലഭിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവിയാണ് ഡോ.ഷാജി തോമസ് ജോണ്‍. കഴിഞ്ഞ 22 വര്‍ഷമായി ഡോ.ഷാജി തോമസ് ജോണ്‍ ഡൗണ്‍സിന്‍ഡ്രോം കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ചു വരികയാണ്. ഡൗണ്‍ സിന്‍ഡ്രോം കുട്ടികള്‍ക്കിടയിലുള്ള നിസ്തുല ക്ഷേമ, സേവന പ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തി ഡവലപ്പ്‌മെന്റല്‍ പീഡിയാട്രിക്‌സില്‍ ഓണററി ഫെല്ലോഷിപ്പ് അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റിന്റെ ഫൗണ്ടര്‍ ചെയര്‍മാനാണ്ഡോ.ഷാജിജോണ്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *