ലഹരിക്കെതിരേ 14ന് മയ്യഴിയില്‍ മനുഷ്യ ശൃംഗല

ലഹരിക്കെതിരേ 14ന് മയ്യഴിയില്‍ മനുഷ്യ ശൃംഗല

മാഹി : ലഹരി ഉപഭോഗത്തിനും വിപണനത്തിനുമെതിരേ ശിശുദിനമായ 14 ന് രാവിലെ 10.30 ന് മയ്യഴിയില്‍ മനുഷ്യ ശൃംഗല തീര്‍ക്കുന്നു. മയ്യഴിയുടെ തെക്കന്‍ അതിര്‍ത്തിയായ പൂഴിത്തല തൊട്ട് ,വടക്കന്‍ അതിര്‍ത്തിയായ മാക്കുനി വരെ ശൃംഗലയൊരുക്കും. മയ്യഴി മേഖലയിലെ മുഴുവന്‍ രാഷ്ട്രീയ- സാംസ്‌കാരിക -സേവന സംഘടനകള്‍, മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകര്‍, യു.പി തലം തൊട്ടുള്ള വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശൃംഗലയില്‍ കണ്ണികളാവും.സ്റ്റാച്യു സ്‌ക്വയറില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. പങ്കെടുത്ത മുഴുവന്‍ പേരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.

14 ന് രാവിലെ 10 മണിക്ക് തന്നെ വിദ്യാര്‍ത്ഥികളും അധ്യാപകരും റോഡില്‍ അണിനിരക്കും. 10.29ന് മുനിസിപ്പല്‍ സൈറണ്‍ മുഴങ്ങും. 10.30 ന് പ്രതിജ്ഞയെടുക്കും. 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നടക്കുന്ന ശൃംഗലയില്‍ 11,000 പേര്‍ അണി ചേരാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി രമേശ് പറമ്പത്ത് എം.എല്‍.എയും, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക -കലാരംഗത്തെ പ്രമുഖര്‍ തുടങ്ങി മയ്യഴി ജനതയാകെ കണ്ണികളാകും. പൂഴിത്തലയില്‍ ആദ്യ കണ്ണിയായി വിദ്യാഭ്യാസ മേലദ്ധ്യക്ഷന്‍ ഉത്തമരാജ് മാഹിയും, മാക്കുനിയില്‍ അവസാന കണ്ണിയായി നഗരസഭാ കമ്മീഷണര്‍ വി.സുനില്‍കുമാറും പങ്കെടുക്കും. സി.ഇ.ഒ ഉത്തമരാജ് മാഹിയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *