തലശ്ശേരി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട്, വയനാട്, കര്‍ണാടകയിലെ സുള്ള്യ, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത യുവാവിനെതിരെ കേസ്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയെ പീഡിപ്പിച്ച നാറാത്ത് ആലിങ്കീല്‍ പാലേരിയിലെ ലിതിനെതിരേയാണ് തലശ്ശേരി പോലിസ് കേസെടുത്തത്. തലേശ്ശരി തിരുവങ്ങാട് കുനിയില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. ഈ വര്‍ഷം ഒക്ടോബര്‍ 19നും നവംബര്‍ രണ്ടി നുമിടയിലാണ് സംഭവം. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ കഴിഞ്ഞ മാസം 25ന് കോഴിക്കോട്ടെ ക്ഷേത്രത്തില്‍ വെച്ച് മാലയിട്ട് വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ചുവെന്നും, പരാതിയില്‍ പറയുന്നു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
