ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറില്‍ കുരുങ്ങിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറില്‍ കുരുങ്ങിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ചുവര്‍ഷം ജീവിക്കേണ്ടി വന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഗുരുതരമായ കൃത്യവിലോപത്തെ കുറിച്ചും ഉത്തരവാദികളായ ജീവനക്കാരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് കലക്ടറേറ്റില്‍ ഒക്ടോബര്‍ 28ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അശ്രദ്ധയാണെന്ന് കമ്മീഷന്‍ ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. യുവതി അനുഭവിച്ചത് വിവരണാതീതമായ വേദനയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *