മിസ്റ്ററി ത്രില്ലെര്‍ ചിത്രം കുമാരിയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയാ മേനോന് അവതരിപ്പിക്കുന്ന കുമാരിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നിര്‍മല്‍ സഹദേവാണ്. ഒക്ടോബര്‍ 28നാണ് കുമാരി തിയേറ്റരില്‍ റിലീസ് ചെയ്യുന്നത്. രണത്തിനു ശേഷം നിര്‍മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. ഫസല്‍ ഹമീദിനോടൊപ്പം നിര്‍മല്‍ സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇല്ലിമലക്കാട്ടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയുടെ കഥാപാത്രം ഐശ്വര്യാ ലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,സുരഭി ലക്ഷ്മി, തന്വി റാം, രാഹുല്‍ മാധവ് ,ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്, സ്വാസിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
