പാലക്കാട്: സം സ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് യൂണിറ്റ് ആരംഭിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് മാതൃഭൂമിയുടെ നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ‘ക്ഷീരമേഖലയിലെ പ്രതി സന്ധികളും സാധ്യതകളും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നുമന്ത്രി.
ഓരോ ബ്ലോക്കിനു കീഴിലും വരുന്ന പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് രാത്രിയിലും ഡോക്ടര്‍മാരുടെ
സേവനം ഉറപ്പാക്കാനും വീടുകളിലെത്തി ചികിത്സ നല്‍കാനും വെറ്ററിനറി ആംബുലന്‍സ് യൂണിറ്റ് വഴി
സാധി ക്കും. കൂടാതെ എല്ലാ ജില്ലയിലും ഉടന്‍ ടെലി വെറ്ററിനറി യൂണിറ്റുകള്‍ തുടങ്ങും. പശുക്കളുടെ എക്സ്റേ എടുക്കുന്നതിനും അത്യാവശ്യ ശസ്ത്രക്രിയകള്‍ നടത്തുന്നതിനും ചികിത്സിക്കുന്നതിനും ഉള്‍പ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ളതായിരിക്കും ഈ യൂണിറ്റ്. ഒരു യൂണിറ്റിന് ഏകദേശം ഒരു കോടി രൂപ ചെ ലവ് വരും. ഇത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് പാലിന്
ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന പ്രക്രിയയിലാ ണ് നാം.
കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചെലവ് കുറച്ചു വരുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിക്കും. മിച്ചമുള്ള സ്ഥലം കൂടു തല്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് തീറ്റപ്പുല്‍ കൃഷി ഉള്‍പ്പെടെ പ്രത്യേകം പദ്ധതികള്‍ നടപ്പിലാ ക്കു ന്നതിന് സബ്‌സിഡികളും പ്രോത്സാഹനവും നല്‍കി വരുന്നു. ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ചോ ളം കൃഷി പാലക്കാട് ജില്ലയിലെ മുതലമടയില്‍ ആരംഭിച്ചത് വന്‍ വിജയമാണ്. ഇത് സംസ്ഥാനത്ത് ഉടനീളം ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ഇത് ഉപയോഗിച്ച് സൈലേജ് ഉണ്ടാക്കുന്നതിനുള്ള പരിശീലനം ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരകര്‍ഷക യൂണിറ്റുകളി ലെ വനിതകള്‍ക്കും നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
രാവിലെ നടന്ന ക്ഷീര മേഖലയിലെ പ്രതിസന്ധികളും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി യുള്ള പാനല്‍ ചര്‍ച്ചയില്‍ സെന്റര്‍ ഫോര്‍ ബയോ റിസോഴ്‌സ് ആന്‍ഡ് അഗ്രി കള്‍ച്ചറല്‍ സര്‍വീസ് ഡയരക്ടര്‍ ഡോ.അനി എസ്. ദാസ്, വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ സുധീര്‍ ബാബു , മില്‍മ ചെയര്‍മാന്‍ കെ . എസ് മണി, കേരള ഫീഡ്‌സ് എം.ഡി ശ്രീകുമാര്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ജോയിന്‍ ഡയരക്ടര്‍ ആന്‍ഡ് സയിന്റിസ്റ്റ് റിനോ ജോണ്‍, റിട്ട. ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഡോ.പ്രകാശ്, കൗമ മി ല്‍ക്ക് എം.ഡി.എസ് മരുതാചലം എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏകദേശം ആയിരത്തോളം ക്ഷീര കര്‍ഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടു ത്തു.
