മാഹി: ദൈവഹിതത്തിന് കാതോര്‍ക്കുന്നവരുടെ ജീവിതത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല ഉദ്‌ബോധിപ്പിച്ചു. മാഹി സെന്റ് തെരേസ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാള്‍ മഹോത്സവത്തിന്റെ ആറാം ദിനത്തില്‍ പ്രധാന ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മെത്രാന്‍. സാഘോഷ ദിവ്യബലിയും ബിഷപ്പ് അര്‍പ്പിച്ചു. പിതാവിനെ ഇടവക വികാരിയും സഹവികാരിയും പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയും ഇടവക ജനങ്ങളും തീര്‍ഥാടകരും ചേര്‍ന്ന് മാഹിദേവാലയത്തിലേക്ക് ആനയിച്ചു. ഇടവക വികാരി റവ.ഫാ. വിന്‍സന്റ് പുളിക്കല്‍, സഹ വികാരി റവ. ഫാ.ഡിലു റാഫേല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ് ഡിസില്‍വ, കൊമ്പിരി അംഗങ്ങളും അള്‍ത്താര ശുശ്രൂഷകരും ഇടവക ജനങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
