ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ സ്ഫോടനം; 49 പേര്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം

ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ സ്ഫോടനം; 49 പേര്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ കണ്ടയ്‌നെര്‍ ടെര്‍മിനലില്‍ ഉഗ്ര സ്‌ഫോടനം. സ്‌ഫോടനത്തന് 49 പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ 450 ലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 300 ലധികം പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബംഗ്ലാദേശിന്റെ തെക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സീതാകുന്ദയിലാണ് അപകടം നടന്നത്. ടെര്‍മിനലില്‍ അഗ്‌നിബാധയുണ്ടായപ്പോള്‍ തീയണക്കാന്‍ ശ്രമിച്ചവരാണ് ഉഗ്ര സ്ഫോടനത്തില്‍ പെട്ടത്. തീപിടിത്തമുണ്ടായ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെയ്‌നറില്‍ നിന്ന് ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന മറ്റു കെമിക്കല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്കു പിന്നിലെന്നാണ് നിഗമനം.

Share

Leave a Reply

Your email address will not be published. Required fields are marked *