കോഴിക്കോട്: തീർത്ഥാടന രംഗത്ത് 40 വർഷത്തെ പരിചയ സമ്പന്നതയുള്ള ശാസ്താ ട്രാവൽസ് 18-ാമത് കാശി യാത്ര ഇന്ന് കോഴിക്കോട്ട് നിന്ന് പുറപ്പെടും. ഈ യാത്രയിൽ കാശി, ബുദ്ധഗയ, അലഹബാദ്, ആഗ്ര, മധുര, ഹരിദ്വാർ, ഡൽഹി എന്നീ സ്ഥലങ്ങൾ ദർശിച്ച് 12-ാം ദിവസം തിരിച്ചെത്തും.
ജൂൺ 14ന് കാശിയാത്ര, ജൂൺ 30ന് അജ്മീർ, ജയ്പൂർ, ആഗ്ര, ഡൽഹി യാത്ര. ജൂലായിൽ രണ്ടാം വാരം നേപ്പാൾ യാത്ര, ആഗസ്ത് 14ന് ഗുജറാത്ത് യാത്ര. സെപ്തംബർ 10ന് ഹൈദരാബാദ് യാത്ര, സെപ്തംബർ 20ന് ഭുവനേശ്വർ, പുരി, കൽക്കത്ത, കാശി യാത്ര.
