ഷാര്‍ജ കേന്ദ്രമാക്കി എക്‌സ്പാട്രിയേറ്റ്‌സ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു

ഷാര്‍ജ കേന്ദ്രമാക്കി എക്‌സ്പാട്രിയേറ്റ്‌സ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു

ഷാര്‍ജ: ഷാര്‍ജ കേന്ദ്രമാക്കി കോണ്‍ഗ്രസ് അനുഭാവികള്‍ എക്‌സ്പാട്രിയേറ്റ്‌സ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഇ.ഐ.സി.സി) എന്ന സ്‌നേഹ കൂട്ടായ്മക്ക് രൂപം നല്‍കി. അഡ്വ. ജോണ്‍ മത്തായി (ചെയര്‍മാന്‍) എബ്രഹാം ചാക്കോ (പ്രസിഡന്റ്), ഷാനിഫ് സലാം (ജനറല്‍ സെക്രട്ടറി), ശ്രീജിത്ത് കീക്കരോത്ത് (ട്രഷറര്‍), ബിജി തോമസ് (വര്‍ക്കിംഗ് പ്രസിഡന്റ്), സാം വര്‍ഗീസ്, സാംസണ്‍ സന്തോഷ് (വൈസ് പ്രസിഡന്റുമാര്‍) യോഹന്നാന്‍ ജോര്‍ജ് ( സെക്രട്ടറി), തോമസ് മാത്യു, അലക്‌സാണ്ടര്‍ അച്ചന്‍കുഞ്ഞ്, ജോബിന്‍ വി. തോമസ്, സാംസണ്‍ പി. സാം, സാം സഖറിയ (എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞടുത്തു. യോഗത്തില്‍ അഡ്വ. ജോണ്‍ മത്തായി അധ്യക്ഷത വഹിച്ചു. എബ്രഹാം ചാക്കോ സ്വാഗതവും ഷാനിഫ് സലാം നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ വിനോദ,വിജ്ഞാന പരിപാടികള്‍ നടത്തുവാനും യോഗം തീരുമാനിച്ചു. സംഘടനയുടെ എംബ്ലം രക്ഷാധികാരി, പ്രസിഡണ്ടിന് നല്‍കികൊണ്ട് യോഗത്തില്‍ വച്ച് പ്രകാശനം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *