തിരുവനന്തപുരം : കൊറോണ വൈറസ് സംസ്ഥാനത്ത് ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ രോഗബാധയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ തിങ്കളാഴ്ച വൈകിട്ട് നാലിനാണ് യോഗം നടക്കുക.
സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവകക്ഷിയോഗം വിളിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൊറോണ സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തിൽ വിഷയമാക്കാൻ തീരുമാനിക്കുകയായിരുന്നു.