വാഗ്ഭടാനന്ദ ഗുരുദേവ സമാധി ദിനാചരണം ആചരിച്ചു

വാഗ്ഭടാനന്ദ ഗുരുദേവ സമാധി ദിനാചരണം ആചരിച്ചു

കോഴിക്കോട്: വാഗ്ഭടാനന്ദ ഗുരുവിന്റെ 87-ാം സമാധി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പിലെ ഗുരുദേവന്റെ സമാധിയില്‍ കേരള ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടന്നു. വാഗ്ഭടാനന്ദ മന്ദിരത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.വി കുമാരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.വാഗ്ഭടാനന്ദ ട്രസ്റ്റ് അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.എസ് വെങ്കിടാചലം അനുസ്മണ പ്രഭാഷണം നടത്തി. സമാധിയില്‍ നടന്ന പ്രാര്‍ത്ഥനക്ക് ശ്രീധരന്‍ ഇരിങ്ങയിന്‍ നേതൃത്വം നല്‍കി. മോഹനന്‍ പാലേരി,പി.പി പ്രദീപന്‍ വേങ്ങേരി, വി.സ്‌നേഹ രാജ്,
സന്ദീപ് സി.ടി, എ.അഭിലാഷ് ശങ്കര്‍, സുരേന്ദ്രന്‍ ചോമ്പാലഎന്നിവര്‍ സംസാരിച്ചു. ഡോ.വിനീഷ് നന്ദി പറഞ്ഞു.

 

 

വാഗ്ഭടാനന്ദ ഗുരുദേവ സമാധി ദിനാചരണം ആചരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *