കോര്‍വ സ്ഥാപക ദിനം ആഘോഷിച്ചു

കോര്‍വ സ്ഥാപക ദിനം ആഘോഷിച്ചു

കോഴിക്കോട് : റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ഓഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) സ്ഥാപക ദിനം ആഘോഷിച്ചു. കോര്‍വ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡണ്ട് പി സി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. നവംബര്‍ 15 ന് എറണാകുളത്ത് നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ വെച്ച് ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി സി അജിത് കുമാറിന് യോഗത്തില്‍ സ്വീകരണം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സി രാധാകൃഷ്ണന്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി രാമകൃഷ്ണന്‍ പൊന്നാട അണിയിച്ചു. റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ സ്ഥാപക നേതാക്കളായ എ രാജന്‍, കെ പി ജനാര്‍ദ്ദനന്‍, കെ പി അബ്ദുല്‍ ലത്തീഫ്, പുതുശ്ശേരി വിശ്വനാഥന്‍, അഡ്വ എ കെ ജയകുമാര്‍, പി കെ ശശിധരന്‍ എന്നിവരെ വേദിയില്‍ മെമെന്റോയും ഷാളും നല്‍കി ആദരിച്ചു. കോര്‍വ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച റെസിഡന്റ്സ് അസോസിയേഷനുള്ള കോര്‍വ അവാര്‍ഡ് നേടിയ ഫറോക്ക് നല്ലൂര്‍ മഴവില്ല് റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് പി രാധാകൃഷ്ണനെയും ഭാരവാഹികളെയും അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡണ്ട് പി സി അജിത് കുമാര്‍ മെമെന്റോ നല്‍കി അഭിനന്ദിച്ചു. കോര്‍വ സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി രാമകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി രാധാകൃഷ്ണന്‍, കോര്‍വ വനിതാ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ സുരേഷ്, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ ലീല, പി രാധാകൃഷ്ണന്‍, അഷ്റഫ്, ജില്ലാ ട്രഷറര്‍ ടി എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

കോര്‍വ സ്ഥാപക ദിനം ആഘോഷിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *