‘ആര്‍ദ്രം’ ഭവനപദ്ധതി; പത്തു ഭവനങ്ങളുടെ  പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നാളെ

‘ആര്‍ദ്രം’ ഭവനപദ്ധതി; പത്തു ഭവനങ്ങളുടെ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നാളെ

വയനാട് : മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ ഒരുക്കുന്നതിനായി സി.എസ്.ഐ മലബാര്‍ മഹായിടവക നടപ്പിലാക്കിയ ‘ആര്‍ദ്രം’ ഭവന പദ്ധതിയുടെ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നാളെ (24, ചൊവ്വാഴ്ച) വയനാട്ടില്‍ നടക്കും. ഈ പദ്ധതി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനവും പുതു ജീവിതത്തിലേക്കുള്ള പ്രതീക്ഷയും നല്‍കുന്നതിനുള്ള സി എസ് ഐ മലബാര്‍ മഹായിടവകയുടെ സ്‌നേഹപൂര്‍വമായ ഇടപെടലാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് തൃക്കൈപ്പറ്റ, വയനാട്ടില്‍ ആര്‍ദ്രം ഭവനപദ്ധതിയുടെ ആദ്യ ഘട്ടമായ പത്തു ഭവനങ്ങളുടെ പ്രതിഷ്ഠാ ശുശ്രൂഷ സി.എസ്.ഐ മലബാര്‍ മഹായിടവകയുടെ ബിഷപ്പ് റൈറ്റ് റവ ഡോ റോയ്‌സ് മനോജ് വിക്ടര്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. മറ്റു ബിഷപ്പുമാരും വൈദികരും വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന വിശ്വാസികളും പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് മേപ്പാടി സി.എസ്.ഐ ഹോളി ഇമ്മാനുവല്‍ പള്ളിയില്‍ പൊതുസമ്മേളനം നടക്കും.

മധ്യകേരള മഹായിടവകയുടെ ബിഷപ്പ് റൈറ്റ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.സി.എസ്.ഐ മലബാര്‍ മഹായിടവകയുടെ ബിഷപ്പ് റൈറ്റ് റവ ഡോ റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക സെന്‍ട്രല്‍ ഡയോസിസ്, ബിഷപ്പ് റൈറ്റ് റവ ഡോ വിന്‍സെന്റ് വിനോദ് കുമാര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

പരിപാടിയില്‍ മഹായിടവകയുടെ ക്ലര്‍ജി സെക്രട്ടറി റവ. ജേക്കബ് ഡാനിയേല്‍ , ലേ സെക്രട്ടറി കെന്നത്ത് ലാസര്‍, ഡയോസിസന്‍ ട്രഷറര്‍ റവ. സി. കെ. ഷൈന്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകളും സന്ദേശങ്ങളും അവതരിപ്പിക്കും. പദ്ധതിയുടെ ഗുണഭോക്താവിന്റെ പ്രതികരണവും ചടങ്ങില്‍ ഉണ്ടായിരിക്കും.

വിവിധ മഹായിടവകകളെ പ്രതിനിധീകരിച്ചു നേതാക്കള്‍ പങ്കെടുക്കും. പ്രോപ്പര്‍ട്ടി സെക്രട്ടറി ജോണ്‍സണ്‍ ആന്റോ, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ റവ. ഡോ. റ്റി .ഐ ജെയിംസ്, വിനോദ് തരയില്‍ എന്നിവര്‍ ആശംസകള്‍ നേരും.

സി.എസ്.ഐ മലബാര്‍ മഹായിടവകയുടെ നേതൃത്വത്തില്‍ ഒരേക്കറിലേറെ ഭൂമി വാങ്ങി, ദുരന്തബാധിത കുടുംബങ്ങള്‍ക്കായി പത്തു ഭവനങ്ങള്‍ നിര്‍മ്മിക്കുന്ന ആര്‍ദ്രം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ച ഈ പദ്ധതിയില്‍ സി.എസ്.ഐ മലബാര്‍ മഹായിടവകയ്ക്ക് പുറമെ, സി.എസ്.ഐ മധ്യകേരള മഹായിടവക യുവജന സഖ്യം, സി.എസ്.ഐ കര്‍ണാടക സെന്‍ട്രല്‍ മഹായിടവക, സി.എസ്.ഐ ചെന്നൈ മഹായിടവക, സി.എസ്.ഐയിലെ വിവിധ മഹായിടവകകളും സഭകളും, മലബാര്‍ മഹായിടവകയിലെ സ്‌കൂള്‍ ജീവനക്കാര്‍, മറ്റു അഭ്യുദയകാംക്ഷികള്‍ എന്നിവരും പങ്കാളികളായി. വിവിധ സഭകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ സഹകരണവും സ്‌നേഹപൂര്‍വമായ പിന്തുണയും ഈ പദ്ധതിയുടെ വിജയത്തിന് നിര്‍ണ്ണായകമായി.

പത്ര സമ്മേളനത്തില്‍ മഹായിടവക ട്രഷറര്‍ റവ സി കെ ഷൈന്‍, ലേ സെക്രട്ടറി കെന്നത്ത് ലാസര്‍, വര്‍ക്കിംഗ് കമ്മറ്റി അംഗം റവ ഡോ ടി ഐ ജെയിംസ്, ഇടവക എക്‌സിക്യൂട്ടീവ് അംഗം ജോയ് പ്രസാദ് പങ്കെടുത്തു.

 

‘ആര്‍ദ്രം’ ഭവനപദ്ധതി; പത്തു ഭവനങ്ങളുടെ
പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *