ഫെയ്‌സ് ക്രീം രോഗം സമഗ്ര അന്വേഷണം വേണം (എഡിറ്റോറിയല്‍)

ഫെയ്‌സ് ക്രീം രോഗം സമഗ്ര അന്വേഷണം വേണം (എഡിറ്റോറിയല്‍)

ഫെയ്‌സ് ക്രീം ഉപയോഗിച്ചതിനാല്‍ വൃക്കക്ക് തകരാര്‍ സംഭവിച്ചതായും, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായും 17 വയസുകാരി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സമാന അനുഭവം തങ്ങള്‍ക്കുമുണ്ടായിട്ടുണ്ടെന്ന് ഇതിനകം പലരും വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ വാങ്ങിയ എഫ് ട്യൂണ്‍ ഫെയ്‌സ് ക്രീം ഉപയോഗിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇന്ന് വിപണിയില്‍ പല തരത്തിലുള്ള ഫെയ്‌സ് ക്രീമുകള്‍ ലഭ്യമാണ്. ഇതില്‍ ഏതാണ് വ്യാജന്‍, ഏതാണ് ഒറിജിനല്‍ എന്ന ചോദ്യമാണ് ഉയരുന്നത്. വ്യാജ പേരുകളില്‍, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ഫെയ്‌സ് ക്രീമുകള്‍ മാര്‍ക്കറ്റിലെത്തുന്നത് തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ആവശ്യമാണ്.
ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നതെന്നാണ് ഈ വെളിപ്പെടുത്തലുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആരോഗ്യ സംബന്ധമായ ഒരു ഉല്‍പ്പന്നവും ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നൂതന മാര്‍ഗ്ഗങ്ങളാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവലംബിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്്‌ളോഗര്‍മാരെ ഉപയോഗിച്ചും ഇത്തരം പ്രൊഡക്ടുകള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ നോക്കുന്നുണ്ട്. വ്യാജ ഉല്‍പ്പന്നങ്ങള്‍, ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍, ആളുകളെ പ്രലോഭിപ്പിച്ചു നടത്തുന്ന പരസ്യ പ്രചരണങ്ങള്‍ക്കെല്ലാം എതിരെ സര്‍ക്കാര്‍ അതിശക്തമായ നടപടി സ്വീകരിക്കണം.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍, യുട്യൂബര്‍മാര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവണം. ആരോഗ്യ രംഗത്ത് അനാരോഗ്യകരമായ പ്രവണതകള്‍ വളര്‍ന്നു വരേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ മര്‍മ്മമാണ്. ഫെയ്‌സ് ക്രീം ഉപയോഗിച്ച് ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനും നടപടിയുണ്ടാവണം. ഫെയ്‌സ് ക്രീം സംഭവം ഓര്‍മ്മിപ്പിക്കുന്നത് സമൂഹം കൂടുതല്‍ ജാഗരൂകരാകണമെന്നാണ്.

ഫെയ്‌സ് ക്രീം രോഗം സമഗ്ര അന്വേഷണം വേണം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *