ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനെതിരെ ബോധവല്‍ക്കരണവുമായി കെ.എം.സി.ടി

ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനെതിരെ ബോധവല്‍ക്കരണവുമായി കെ.എം.സി.ടി

കോഴിക്കോട്: ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തപൂര്‍വമായ ഉപയോഗത്തിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (AMR) ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി വിഭാഗം, കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് കാലിക്കറ്റ് ബീച്ചില്‍ പൊതുജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

ഫാര്‍മക്കോളജി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെരുവുനാടകവും ഫ്‌ളാഷ് മോബും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായി. തുടര്‍ന്ന് ബോധവല്‍ക്കരണ ലഘുലേഖകളുടെ വിതരണം, സംവാദം, പൊതുജനങ്ങള്‍ക്കായുള്ള ക്വിസ് മത്സരം എന്നിവയും നടന്നു. ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിന്റെ വര്‍ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ചും ആന്റിബയോട്ടിക്കുകളുടെ വിവേകപൂര്‍വമായ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

കെഎംസിടി മെഡിക്കല്‍ കോളേജ് ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ. ദിവ്യ ജി. കൃഷ്ണന്റെയും ജില്ലാ എഎംആര്‍ കമ്മിറ്റി നോഡല്‍ ഓഫീസര്‍ ഡോ. സ്മിത എ. റഹ്‌മാന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. നീതു പി., ഡോ. നയീം പി., ഡോ. ആനന്ദ് എസ്.ആര്‍., ഡോ. ഭവില എന്നിവരും സംബന്ധിച്ചു.

 

 

ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനെതിരെ
ബോധവല്‍ക്കരണവുമായി കെ.എം.സി.ടി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *